
തിരുവമ്പാടി: സ്വന്തം ശക്തി ദൗബല്യങ്ങളെ തിരിച്ചറിയുമ്പോഴാണ് ഒരു വ്യക്തിയുടെ വിജയം ആരംഭിക്കുന്നത്. ജീവിതത്തിന്റെ മുന്നോട്ടുള്ള യാത്രയിൽ വഴിതെറ്റാതെ ദിശ അറിയിക്കുന്ന അറിവുകളുമായി The COMPASS എന്ന പേരിൽ യുവജന ശാക്തീകരണ പോഗ്രാം റോട്ടറി തിരുവമ്പാടിയുടെ നേതൃത്വത്തിൽ കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂളിൽ പതിനെട്ടാം തീയതി ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് ആരംഭിക്കുകയാണ്.റവ.ഫാ. റോയി തേക്കും കാട്ടിൽ ഉദ്ഘാടന കർമ്മം നിർവഹിക്കും. റോട്ടറി ഡെപ്യൂട്ടി ഡിസ്ട്രിക്ട് കോഡിനേറ്റർ കേണൽ അരവിന്ദാക്ഷൻ മുഖ്യ അതിഥി ആയിരിക്കും. തിരുവമ്പാടി ലിസ ഹോസ്പിറ്റലിലെ പ്രശസ്ത ഗൈനക്കോളജിസ്റ്റ് ഡേ. ചിനു സൂസൻ കുര്യൻ ക്ലാസുകൾ നയിക്കും. റോട്ടറിയിലെ മറ്റു പ്രമുഖരും ചടങ്ങിൽ പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു



