LOCAL NEWS

ഒറ്റപ്പൊയിൽ ജംഗ്ഷനിൽ റോട്ടറി ക്ലബ്ബ് റോഡ് സേഫ്റ്റി മിറർ സ്ഥാപിച്ചു

തിരുവമ്പാടി:റോഡ് അപകടങ്ങൾ പതിവായ ഒറ്റപ്പൊയിൽ ജംഗ്ഷനിൽ റോട്ടറി തിരുവമ്പാടി റോഡ് സുരക്ഷയുടെ ഭാഗമായി റോഡ് സുരക്ഷാ ബോധവൽക്കരണ സെമിനാറുകൾ, മുന്നറിയിപ്പ് ബോർഡുകൾ തുടങ്ങി റോഡ് സുരക്ഷയെ മുൻനിർത്തിക്കൊണ്ട് ഉള്ള വിവിധ പദ്ധതികളെ ചേർത്തുകൊണ്ട് നടപ്പിൽ വരുത്തുന്ന SAFE DRIVE-SAVE LIFE പദ്ധതിയുടെ ഭാഗമായി റോഡ് സേഫ്റ്റി മിറർ സ്ഥാപിച്ചു. റോട്ടറി തിരുവമ്പാടി പ്രസിഡണ്ട് പി. ടി ഹാരിസിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ വച്ച് തിരുവമ്പാടി പോലീസ് സബ് ഇൻസ്പെക്ടർ ഇ. കെ. രമ്യ ഉദ്ഘാടനം ചെയ്തു.ക്ലബ്ബ് ഭാരവാഹികളായഡോ. ബെസ്റ്റി ജോസ്, ദീപു തോമസ് അഴകത്ത്, തോമസ് ആലക്കൽ, നിതിൻ ജോയ്, റെജി മത്തായി എന്നിവർ പ്രസംഗിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com