KODANECHERYLOCAL NEWSNewsതിരുവമ്പാടി മണ്ഡല വാർത്തകൾ,

കലാപ്രതിഭകളെ ആദരിച്ചു.

കോടഞ്ചേരി :താമരശ്ശേരി ഉപജില്ലാ സ്കൂൾ കലോത്സവം സമ്യക് ’26 -ൽ എൽ.പി. ജനറൽ വിഭാഗത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച് കോടഞ്ചേരി സെന്റ് ജോസഫ്സ് എൽ.പി. സ്കൂൾ ഫസ്റ്റ് റണ്ണർ അപ്പ് സ്ഥാനം കരസ്ഥമാക്കി. ഈ അഭിമാന നേട്ടത്തിൽ സന്തോഷം പങ്കുവെച്ചുകൊണ്ട് സ്കൂൾ മാനേജർ റവ. ഫാ. ജോൺ ഒറവങ്കര വിജയികളായ വിദ്യാർത്ഥികളെ അനുമോദിച്ചു. വിദ്യാർത്ഥികളുടെ കഠിനാധ്വാനവും അധ്യാപകരുടെ സമർപ്പണവും രക്ഷിതാക്കളുടെ പിന്തുണയുമാണ് ഈ നേട്ടത്തിന് പിന്നിലെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങിൽ ഹെഡ്മിസ്ട്രസ് ജിസ്ന ജോസ് സ്വാഗതം ആശംസിച്ചു. പിടിഎ പ്രസിഡന്റ് സിബി ഫ്രാൻസിസ് പി ടി എ യുടെ എല്ലാവിധ അഭിനന്ദനങ്ങളും പിന്തുണയും അറിയിച്ച് സംസാരിക്കുകയും ചെയ്തു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com