LOCAL NEWS

ഉന്നത വിജയം നേടിയവരെ അനുമോദിച്ചു

പുന്നക്കൽ:ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ പുന്നക്കൽ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ 2022-23 എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി ബാബു കെ. പൈക്കാട്ടിൽ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ്‌ തിരുവമ്പാടി മണ്ഡലം കമ്മിറ്റി പ്രസിഡന്റ്‌ ടോമി കൊന്നക്കൽ അധ്യക്ഷത വഹിച്ചു. മുൻ മണ്ഡലം പ്രസിഡന്റ്‌ മുഹമ്മദ്‌ വട്ടപറമ്പിൽ, മണ്ഡലം സെക്രട്ടറിമാരായ റോബർട്ട്‌ നെല്ലിക്കാതെരുവിൽ, കെ. ടി മാത്യു, ബൂത്ത്‌ കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്മാരായ അബ്രഹാം വടയാറ്റുകുന്നേൽ, ജിതിൻ പല്ലാട്ട്, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ലിസി സണ്ണി, ഷൈനി ബെന്നി, ലിബിൻ അമ്പാട്ട്, ജോർജ് കൊച്ചുകൈപ്പേൽ, ലിബിൻ തുറുവേലിൽ, ജോർജ്കുട്ടി ആലപ്പാട്ടുകുന്നേൽ, സലാം കമ്പളത്ത് പ്രസംഗിച്ചു. ചടങ്ങിൽ മുതിർന്ന കോൺഗ്രസ്‌ നേതാവ് സ്കറിയാ മീനാട്ടുകുന്നേലിനെ ആദരിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com