
തിരുവമ്പാടി: തിരുവമ്പാടി സേക്രഡ് ഹാർട്ട് യു.പി സ്‌കൂളിൽ ദീപിക നമ്മുടെ ഭാഷാ പദ്ധതിയുടെ ഭാഗമായി പത്രം നൽകുന്നതിൻ്റെ ഉദ്ഘാടനം നടത്തി. പത്രം സ്പോൺസർ ചെയ്തിരിക്കുന്ന ശ്രീമതി ജാക്വിലിൻ ചാത്തംകണ്ടവും സ്‌കൂൾ മാനേജർ റവ. ഫാ. തോമസ് നാഗപറമ്പിലും ചേർന്ന് പത്രം സ്‌കൂൾ ലീഡർ മാസ്റ്റർ അല്ലു നിഷാദിന് കൈമാറിക്കൊണ്ട് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. ദീപിക പത്രത്തിൻ്റെ ചരിത്രപരമായ പ്രാധാന്യം മാനേജർ കുട്ടികൾക്ക് വിശദീകരിച്ചു കൊടുത്തു. ദീപിക ഫ്രണ്ട്‌സ് കബ്ബ് മുക്കം യൂണിറ്റ് പ്രസിഡണ്ട് ശ്രീ തങ്കച്ചൻ അനുഗ്രഹ, ട്രഷറർ ശ്രീ ജോർജുകുട്ടി പുത്തൻകളം, ശ്രീമതി സൂസൻ തോമസ്, സ്‌കൂൾ ഹെഡ്മാസ്റ്റർ ശ്രീ സുനിൽ പോൾ എന്നിവർ സംസാരിച്ചു. ഡി എഫ് സി സ്‌കൂൾ കോഡിനേറ്റർ ശ്രീമതി ആൻ ബ്ലസ്സി ജോർജജ്, ശ്രീ അബ്ദുറബ്ബ് , ശ്രീ അയ്യുബ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി



