LOCAL NEWSMUKKAMNewsതിരുവമ്പാടി മണ്ഡല വാർത്തകൾ,

കൂടെയുണ്ട് തോട്ടുമുക്കം’: എസ്‌.എം.എ ബാധിതരായ കുരുന്നുകൾക്ക് കൈത്താങ്ങായി നാട്; സമാഹരിച്ച തുക കൈമാറി.

തോട്ടുമുക്കം: സ്പൈനൽ മസ്കുലർ അട്രോഫി (എസ്‌.എം.എ) ബാധിച്ച കുട്ടികളുടെ ചികിത്സാ സഹായത്തിനായി തോട്ടുമുക്കം ജനകീയ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ‘കൂടെയുണ്ട് തോട്ടുമുക്കം’ എന്ന പേരിൽ വിപുലമായ ജനകീയ കൂട്ടായ്മയും ധനസമാഹരണവും സംഘടിപ്പിച്ചു. സമാഹരിച്ച 1,06,680 രൂപ എസ്‌.എം.എ ബാധിതരായ മൂന്ന് കുട്ടികൾക്കായി കല്ലുരുട്ടിയിലുള്ള സഹായ നിധി ഓഫീസിൽ വെച്ച് കൈമാറി.തോട്ടുമുക്കം ജനകീയ കൂട്ടായ്മയുടെയും പള്ളിത്താഴെ ഓട്ടോ ഡ്രൈവേഴ്‌സ് പ്രതിനിധികളുടെയും നേതൃത്വത്തിലാണ് തുക കൈമാറിയത്. ചടങ്ങിൽ ധനസമാഹരണ കമ്മിറ്റി അംഗങ്ങളായ എ.എം. റഹ്‌മാൻ, വൈ.പി. അഷ്‌റഫ്, ടോമി മാസ്റ്റർ, കെ.ജി. ഷിജിമോൻ, ബാസിത് തോട്ടുമുക്കം, ബെൻസ് തങ്കച്ചൻ, ഹുസൈൻ തിരുനിലത്ത്, അലിയാർ പുത്തൻപുര, സുധീഷ് മുണ്ടാട്ടിൽ, സിജോ പാറത്തല എന്നിവർ പങ്കെടുത്തു.കഴിഞ്ഞ ദിവസം രാവിലെ എട്ട് മണി മുതൽ ആരംഭിച്ച പരിപാടികൾ നാടിന്റെ ഒത്തൊരുമയുടെ നേർക്കാഴ്ചയായി മാറി. കഴിഞ്ഞദിവസം നടന്ന പരിപാടിയിൽരാവിലെ മുതൽ വിവിധ വ്യക്തികളുടെ നേതൃത്വത്തിൽ ഗാനാലാപനം നടന്നു. ഇതിനോടൊപ്പം സംയുക്ത പ്രവർത്തകരുടെയും ഓട്ടോ തൊഴിലാളികളുടെയും നേതൃത്വത്തിൽ ചായ സൽക്കാരം സംഘടിപ്പിക്കുകയും പൊതുജനങ്ങളിൽ നിന്ന് ചികിത്സാ ഫണ്ട് സ്വീകരിക്കുകയും ചെയ്തു.ഉച്ചയ്ക്ക് ശേഷം പ്രമുഖരായ ഗായകരും നാട്ടിലെ പ്രഗത്ഭരായ ഗായകരും അണിനിരന്നുകൊണ്ട് വിപുലമായ ഗാനമേള അരങ്ങേറി. പരിപാടിയുടെ ഭാഗമായി നാട്ടുകാർ സംഭാവനയായി നൽകിയ വിവിധ സാധനങ്ങളുടെ ലേലവും നടന്നു. വലിയ ആവേശത്തോടെയാണ് നാട്ടുകാർ ലേലത്തിൽ പങ്കെടുത്തത്. സുമനസ്സുകളുടെ സഹകരണത്താൽ ലേലത്തിലൂടെയും ഫണ്ട് ശേഖരണത്തിലൂടെയുമാണ് ഒരു ലക്ഷം രൂപയ്ക്ക് മുകളിൽ തുക സമാഹരിക്കാൻ സാധിച്ചത്. നാടിന്റെ നാനാഭാഗത്തുനിന്നും നിരവധി ആളുകൾ ഈ സത്കർമ്മത്തിൽ പങ്കാളികളായി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com