LOCAL NEWS

‘വ്യക്തിവിവരങ്ങള്‍ വെളിപ്പെടുത്താതെ പൊലീസിന് രഹസ്യവിവരങ്ങള്‍ കൈമാറാം’; ചെയ്യേണ്ടത് ഇത്ര മാത്രം

സ്വന്തം വ്യക്തിവിവരങ്ങള്‍ വെളിപ്പെടുത്താതെ തന്നെ രഹസ്യവിവരങ്ങള്‍ കൈമാറാനുള്ള സംവിധാനമൊരുക്കി കേരള പൊലീസ്. പൊലീസിന്റെ ഔദ്യോഗിക ആപ്പായ പോല്‍ ആപ്പിലാണ് ഇതിനായുള്ള സൗകര്യം സജ്ജമാക്കിയിട്ടുള്ളത്. പൊലീസുമായി പങ്കുവയ്ക്കാന്‍ ആഗ്രഹിക്കുന്ന വിവരങ്ങളും കുറ്റകൃത്യങ്ങളെയും കുറ്റവാളികളെയും കുറച്ചുള്ള വിവരങ്ങളും ഇതിലൂടെ അറിയിക്കാമെന്ന് പൊലീസ് പറഞ്ഞു. നിയമലംഘനങ്ങളും കുറ്റകൃത്യങ്ങളും പൊലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തേണ്ടത് പൗരബോധമുള്ള സമൂഹത്തിന്റെ കടമയാണ്. കുറ്റകൃത്യങ്ങള്‍ തടയാനും ക്രമസമാധാനം നിലനിര്‍ത്താനും പൊലീസിന് പൊതുജനങ്ങളുടെ പിന്തുണയും സഹകരണവും അനിവാര്യമാണെന്നും പൊലീസ് അറിയിച്ചു.

കേരളാ പൊലീസിന്റെ കുറിപ്പ്: സ്വന്തം വ്യക്തിവിവരങ്ങള്‍ വെളിപ്പെടുത്താതെ തന്നെ എന്തെങ്കിലും വിവരം പോലീസിന് കൈമാറാനുണ്ടോ? പോലീസുമായി പങ്കുവയ്ക്കാന്‍ ആഗ്രഹിക്കുന്ന രഹസ്യ വിവരങ്ങളും കുറ്റകൃത്യങ്ങളെയും കുറ്റവാളികളെയും കുറച്ചുള്ള വിവരങ്ങളും നിങ്ങളുടെ വ്യക്തി വിവരം വെളിപ്പെടുത്താതെ തന്നെ പോലീസിനെ അറിയിക്കാവുന്നതാണ്. കേരള പോലീസിന്റെ ഔദ്യോഗിക ആപ്പായ പോല്‍ ആപ്പില്‍ ഇതിനായുള്ള സൗകര്യം സജ്ജമാക്കിയിട്ടുണ്ട്. ഇതിനായി പോല്‍ ആപ്പിലെ service എന്ന ഓപ്ഷന്‍ തിരഞ്ഞെടുത്ത ശേഷം Share Information Anonymously എന്ന icon ക്ലിക്ക് ചെയ്ത് രഹസ്യവിവരം പോലീസിന് കൈമാറാവുന്നതാണ്. കുറ്റകൃത്യം നടന്ന സ്ഥലം, തീയതി, ലഘുവിവരണം, ചിത്രങ്ങളടക്കം ആപ്പ് മുഖേന നല്‍കാം. ഇത്തരം പതിനായിരത്തോളം വിവരങ്ങളാണ് പോലീസിനെ സഹായിക്കാനായി പൊതുജനങ്ങള്‍ ഇതുവരെ കൈമാറിയത്. നമുക്ക് ചുറ്റും നടക്കുന്ന നിയമലംഘനങ്ങളും കുറ്റകൃത്യങ്ങളും കുറിച്ചുള്ള രഹസ്യവിവരങ്ങള്‍ പോലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തേണ്ടത് പൗരബോധമുള്ള ഒരു സമൂഹത്തിന്റെ കടമയാണ്. കുറ്റകൃത്യങ്ങള്‍ തടയാനും ക്രമസമാധാനം നിലനിര്‍ത്താനും പോലീസിന് പൊതുജനങ്ങളുടെ പിന്തുണയും സഹകരണവും അനിവാര്യമാണ്. അതിനായി പോല്‍ ആപ്പിലെ ഈ സൗകര്യം പരമാവധി വിനിയോഗിക്കാം

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com