
കൂടരഞ്ഞി: കഴിഞ്ഞദിവസം കക്കാടംപൊയിൽ നായാടംപൊയിൽ കുരിശുമലക്ക് സമീപം നടന്ന ജീപ്പ് അപകടത്തിൽ മരിച്ച വാളംതോട് കൂനിങ്കിയിൽ സജിയുടെ മകൻ അതിൻ ജോസഫിൻ്റെ (25) സംസ്കാരം ഇന്ന്.
കോഴിക്കോട് മെഡിക്കൽ കോളേജിൽ നടക്കുന്ന പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കിയ മൃതദേഹം ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെ വാളംതോടിന് സമീപമുള്ള വീട്ടിൽ എത്തിച്ച് പൊതുദർശനത്തിന് വെച്ചു.
ഞായറാഴ്ച വൈകുന്നേരമാണ് ടൂറിസ്റ്റ് കേന്ദ്രം കൂടിയായ നായാടംപൊയിൽ കുരിശുമലയ്ക്ക് സമീപം
അതിൻ ഓടിച്ചിരുന്ന ജീപ്പ് നിയന്ത്രണം വിട്ട് അപകടം സംഭവിച്ചത്
ഉടൻ മുക്കത്തെ സ്വകാര്യ മെഡിക്കൽ കോളേജിലും തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും എത്തിച്ചേങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംസ്കാര ചടങ്ങുകൾ രാവിലെ 10.30 ന് കക്കാടംപൊയിൽ സെൻ്റ് മേരിസ് പള്ളി സെമിത്തേരിയിൽ നടക്കും.
മാതാവ് : റെനി
സഹോദരങ്ങൾ : ജിതിൻ, ക്രിസ്റ്റി , കൃപ



