News

ലഹരിക്കെതിരെ പ്രതിരോധം തീർക്കാനൊരുങ്ങി താമരശ്ശേരി പഞ്ചായത്ത്

താമരശ്ശേരി:ലഹരിക്കെതിരെ നടപടികൾ ശക്തമാക്കുന്നതിൻ്റെ ഭാഗമായി താമരശ്ശേരി ഗ്രാമപഞ്ചായത്ത് ജാഗ്രതാസമിതി യോഗം ചേർന്നു. പഞ്ചായത്ത് പ്രസിഡന്റ് ജെ.ടി. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.കെ. സൗദാബീവി അധ്യക്ഷത വഹിച്ചു.ലഹരിവ്യാപനം തടഞ്ഞ് വിദ്യാർഥികളെയും യുവാക്കളെയും സംരക്ഷിക്കുന്നതിനും ലഹരി ഉപയോഗ വിപണനത്തിനെതിരെ ജാഗ്രത പുലർത്തുന്നതിനും തീരുമാനമായി. വാർഡ് തലങ്ങളിൽ ഗ്രാമപഞ്ചായത്തംഗങ്ങളുടെ നേതൃത്വത്തിലുള്ള ജാഗ്രതാ സമിതികൾ കൂടുതൽ കാര്യക്ഷമമാക്കാനും യോഗത്തിൽ തീരുമാനിച്ചു. ലഹരി മാഫിയക്കെതിരെ രാത്രിയിൽ പോലീസ് പട്രോളിങ് ഊർജിതമാക്കാനും യോഗത്തിൽ തീരുമാനമായി. സ്ഥിരംസമിതി അധ്യക്ഷരായ എ.അരവിന്ദൻ, എം.ടി. അയ്യൂബ്ഖാൻ, താമരശ്ശേരി എസ്.ഐ. വി.കെ.റസാഖ്, എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എൻ.കെ. ഷാജി തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com