LOCAL NEWS

കെട്ടിടത്തിന്റെ രണ്ടാം നിലയിൽ നിന്ന് വീണ് തൊഴിലാളി മരിച്ചു

മുക്കം: കാരശ്ശേരി,കറുത്തപറമ്പ് അങ്ങാടിയിൽ ഇന്നലെ രാത്രി കെട്ടിടത്തിനു മുകളിൽ നിന്ന് വീണ് ഗുരുതര പരിക്കേറ്റിരുന്ന അതിഥി തൊഴിലാളി മരണത്തിന് കീഴടങ്ങി. കൊൽക്കത്ത സ്വദേശി രാജു (27) ആണ് ചികിത്സയ്ക്കിടെ മരിച്ചത്. ഇന്നലെ എട്ടുമണിയോടെയാണ് ഇയാൾ വാടകക്ക് താമസിക്കുന്ന കെട്ടിടത്തിൽ നിന്നും താഴേക്ക് വീണത്. ഉടൻ മാമ്പറ്റ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും ഗുരുതര പരിക്കിനെതുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു. വീഴ്ചയിൽ കഴുത്തിനും നട്ടെല്ലിനും പൊട്ടലുണ്ടായിരുന്നത് ആരോഗ്യനിലയെ സാരമായി ബാധിച്ചു.തുടർനടപടികൾക്ക് ശേഷം മൃതദേഹം കൊൽക്കത്തയിലേക്ക് കൊണ്ടുപോകുമെന്നാണറിവ്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com