LOCAL NEWS

മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത: യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ഇ​ന്ന് പു​റ​ത്തെ​ടു​ത്ത് പോ​സ്റ്റ്മോ​ർ​ട്ടം ചെ​യ്തേ​ക്കും

മു​ക്കം: മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത​യെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ നാ​ലാം തി​യ​തി മ​രി​ച്ച യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത് പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്താ​ൻ തീ​രു​മാ​നം. തോ​ട്ടു​മു​ക്കം പ​നം​പ്ലാ​വ് സ്വ​ദേ​ശി​യും ടി​പ്പ​ർ ഡ്രൈ​വ​റു​മാ​യ പു​ളി​ക്ക​ൽ തോ​മ​സി​ന്‍റെ (തൊ​മ്മ​ൻ – 36) മൃ​ത​ദേ​ഹ​മാ​ണ് വീ​ട്ടു​കാ​രു​ടെ പ​രാ​തി​യെ തു​ട​ർ​ന്ന് പു​റ​ത്തെ​ടു​ക്കു​ന്ന​ത്. മൃ​ത​ദേ​ഹം സം​സ്ക​രി​ച്ച​തി​നു ശേ​ഷ​മാ​ണ് സു​ഹൃ​ത്തു​ക്ക​ളു​മാ​യി അ​ടി​പി​ടി​യു​ണ്ടാ​യി​രു​ന്നു​വെ​ന്നും അ​തി​ൽ തോ​മ​സി​ന് ന​ന്നാ​യി പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തി​രു​ന്നു​വെ​ന്ന് വീ​ട്ടു​കാ​ർ അ​റി​യു​ന്ന​ത്.

ശ​രീ​ര വേ​ദ​ന​യെ തു​ട​ർ​ന്ന് അ​രീ​ക്കോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ നി​ന്നെ​ടു​ത്ത എ​ക്സ് റേ​യി​ൽ തോ​ളെ​ല്ലി​ൽ പൊ​ട്ട​ലു​ള്ള​താ​യി ക​ണ്ട് നാ​ലാം തി​യ​തി എ​ല്ല് വി​ഭാ​ഗം ഡോ​ക്ട​റെ കാ​ണാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്നെ​ങ്കി​ലും പു​ല​ർ​ച്ചെ വീ​ട്ടു​കാ​ർ വി​ളി​ച്ച​പ്പോ​ൾ തോ​മ​സ് അ​ന​ക്ക​മി​ല്ലാ​ത്ത സ്ഥി​തി​യി​ലാ​യി​രു​ന്നു​വെ​ന്ന് ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു. ഉ​ട​ൻ ത​ന്നെ സ​മീ​പ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ക്കു​ക​യാ​യി​രു​ന്നു. ഹൃ​ദ​യാ​ഘാ​ത​മാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്ന് ഡോ​ക്ട​ർ അ​റി​യി​ച്ച​താ​യി ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു. സ്വാ​ഭാ​വി​ക മ​ര​ണ​മെ​ന്ന നി​ല​യി​ൽ പ​ന​മ്പി​ലാ​വ്‌ സെ​ന്‍റ് മേ​രീ​സ് പ​ള്ളി സെ​മി​ത്തേ​രി​യി​ൽ തോ​മ​സി​ന്‍റെ മൃ​ത​ദേ​ഹം സം​സ്ക​രി​ക്കു​ക​യും ചെ​യ്തു.അ​ടി​പി​ടി ഉ​ണ്ടാ​ക്കി​യ സു​ഹൃ​ത്തു​ക്ക​ളോ​ട് കാ​ര്യ​ങ്ങ​ൾ അ​ന്വേ​ഷി​ച്ച​പ്പോ​ൾ പ​ര​സ്പ​ര വി​രു​ദ്ധ മൊ​ഴി​യാ​ണ് ല​ഭി​ച്ച​തെ​ന്നും അ​താ​ണ് സം​ശ​യം ഉ​ണ്ടാ​കാ​ൻ കാ​ര​ണ​മെ​ന്നും ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു.തു​ട​ർ​ന്ന് അ​രീ​ക്കോ​ട് പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത് പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്താ​ൻ തീ​രു​മാ​ന​മാ​യ​ത്. ഇ​ന്ന് രാ​വി​ലെ 11 ന് ​ആ​ണ് പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ക്കു​ക.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com