LOCAL NEWS

ബൈക്കിൽ കാറിടിച്ച് യുവാവ് മരിച്ച സംഭവം : കാർഡ്രൈവർക്കെതിരെ നരഹത്യക്ക് കേസെടുത്തു

മുക്കം : അധികവേഗത്തിലെത്തിയ കാർ, ബൈക്കിലിടിച്ച് യുവാവ് മരിച്ച സംഭവത്തിൽ കാർഡ്രൈവറുടെപേരിൽ നരഹത്യക്ക് കേസെടുത്തു. കോടഞ്ചേരി മൈക്കാവ് സ്വദേശി ജിൻസൺ ജോണിന്റെപേരിലാണ് മുക്കം പോലീസ് കേസെടുത്തത്. അപകടസമയത്ത് ഇയാൾ മദ്യലഹരിയിലായിരുന്നുവെന്ന് കണ്ടെത്തിയിരുന്നു. കാറിന് ഇൻഷുറൻസ് ഇല്ലായിരുന്നു. താമരശ്ശേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.മുക്കം പോലീസ് സ്റ്റേഷന് സമീപം ബുധനാഴ്ച വൈകീട്ട് മൂന്നുമണിയോടെയായിരുന്നു അപകടം. മുക്കം ഭാഗത്തുനിന്ന് ഓമശ്ശേരി ഭാഗത്തേക്ക് പോകുകയായിരുന്ന കാർ എതിർദിശയിൽവരുകയായിരുന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പാലക്കാട് സ്വദേശിയായ ഷജിൽ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വിനീത കാലിന് ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com