LOCAL NEWS

മെഗാ എജുക്കേഷണൽ ഗൈഡൻസ് പ്രോഗ്രാമിന് തുടക്കമായി

താമരശ്ശേരി രൂപതയുടെ ലീഡർഷിപ്പ് ഡെവലപ്മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ പ്ലസ് പ്ലസ് ടു വിദ്യാർത്ഥികൾക്കായിനടത്തിവരുന്ന ഉപരിപഠന ശില്പശാല തിരുവമ്പാടി പാരിഷ് ഹാളിൽ താമരശ്ശേരി ബിഷപ്പ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ ഉദ്ഘാടനം ചെയ്തു. തിരുവമ്പാടി ഫെറോനാ വികാരി ഫാ. തോമസ് നാഗപറമ്പിൽ മുഖ്യപ്രഭാഷണം നടത്തി.ജീവിത വിജയത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വീണു പോകാതെ സൂക്ഷിക്കേണ്ട ചതിക്കുഴികൾ ഇന്ത്യയിലെ പ്രധാന കോളേജുകളിലെ ഇൻട്രൻസുകൾ വിവിധ സ്കോളർഷിപ്പുകൾ, ബാങ്ക് ലോൺ വിദേശത്ത് പഠനത്തോടൊപ്പം ജോലി ഇന്ത്യയിലെ മികച്ച കോളേജുകളിലേക്കുള്ള പ്രവേശനം ന്യൂജനറേഷൻ കോഴ്സുകൾ തുടങ്ങിയ വിഷയങ്ങളിൽ വിൽസൻ ചിറ്റാട്ടു വടക്കേൽ മാത്യു മേൽവട്ടം, അനിൽ ബോസ്, ബിന്ദു, ടിനോ തുടങ്ങിയവർ ക്ലാസുകൾ നയിച്ചു.വിവിധ സ്കൂളുകളിൽ നിന്നായി രജിസ്റ്റർ ചെയ്ത കുട്ടികൾക്കായിരുന്നു പ്രവേശനം. എൽഡിഎസ് ഡയറക്ടർ ഫാ. സായി പാറകുളങ്ങര, മനേജർ ഷിനോജ്, ജിൽസ് ജോൺ തുടങ്ങിയവർ നേതൃത്വം നൽകി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com