LOCAL NEWS

പൂവാറാംതോട്ടിൽ പുലിയിറങ്ങിയെന്ന് നാട്ടുകാര്‍, പിടികൂടണമെന്ന് ആവശ്യം ശക്തം

കൂടരഞ്ഞി: പൂവാറന്‍തോട് വീണ്ടും പുലിയെ കണ്ടെന്ന് നാട്ടുകാര്‍. തുടർന്ന് വനം വകുപ്പും നാട്ടുകാരും സ്ഥലത്ത് തെരച്ചില്‍ നടത്തിയെങ്കിലും പുലിയെ കണ്ടെത്താനായില്ല.മൂന്ന് ദിവസം പ്രദേശത്ത് ആര്‍ആര്‍ടി സംഘം ക്യാമ്പ് ചെയ്യുമെന്ന് വനം വകുപ്പ് അറിയിച്ചു. മൂന്ന് ദിവസം മുമ്പ് രാത്രി കാർ യാത്രികർ പകർത്തിയ പുലിയെന്ന് തോന്നിപ്പിക്കുന്ന ജീവി റോഡ് മുറിച്ചു കടക്കുന്ന ദൃശ്യം പുറത്ത് വന്നിരുന്നു.പുലിയെ അടിയന്തരമായി പിടികൂടാനുള്ള നടപടികൾ സ്വീകരിക്കാൻ വനം വകുപ്പ് തയ്യാറാകണമെന്ന് യൂത്ത് കോൺഗ്രസ് കൂടരഞ്ഞി മണ്ഡലം കമ്മിറ്റി ആവിശ്യപ്പെട്ടു.മൂന്ന് ദിവസം മുമ്പ് ക്യാമറയിൽ പതിഞ്ഞ ജീവി പുലിയാണോ എന്ന് പൊലും വ്യക്തമാക്കാത്ത വനം വകുപ്പ് നടപടി പ്രതിക്ഷേധാർഹമാണെന്നും നേതാക്കൾ പറഞ്ഞു.യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ജോർജ് കുട്ടി കക്കാടംപൊയിൽ, ദിമ്പിൻ കൂമ്പാറ, റിബിൻ തേക്കുംകാട്ടിൽ, ഗിൽഗ ജോസ്, അജിൻ ജോൺ, ലാലു പൂവാറൻ തോട് എന്നിവർ സംസാരിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com