LOCAL NEWSTHIRUVAMBADY

തിരുവമ്പാടിയിൽ വ്യാപാര സ്ഥാപനങ്ങളിൽ മോഷണം

തിരുവമ്പാടി :തിരുവമ്പാടി ചർച്ച് റോഡിൽ പ്രവർത്തിക്കുന്ന ന്യൂ ട്രൂഡേഴ്സ് ,കെ എ വെജിറ്റബിൾസ് എന്നീ സ്ഥാപനങ്ങളിൽ നിന്നാണ് മോഷണം നടന്നത്.
പുലർച്ചെ 1.50 നാണ് മോഷണം നടന്നത്.ന്യൂ ട്രൂഡേഴ്സിൽ നിന്നും ഇലക്ട്രിസിറ്റി ബില്ലുകൾ അടക്കാൻ വേണ്ടി മറ്റും മാറ്റിവെച്ചിരിക്കുന്ന അമ്പതിനായിരം രൂപയും കെ എ വെജിറ്റബിൾസ് ഇരുപതിനായിരം രൂപയും വിലപ്പെട്ട രേഖകളുമാണ് മോഷണം പോയതായി ഉടമകൾ പറഞ്ഞു.
സമീപത്ത് പറമ്പിൽ മെഡിക്കൽ ഷോപ്പിൽ മോഷണശ്രമം നടന്നെങ്കിലും പണം നഷ്ടപ്പെട്ടിട്ടില്ല.



ന്യൂ ട്രൂഡേഴ്സിൻ്റെ പുറത്തുള്ള സിസിടിവി ക്യാമറകൾ തിരിച്ചു വെച്ചതിനുശേഷം ഗ്ലാസ് ഡോർ പൊട്ടിച്ചു അകത്ത് കയറിയ മോഷ്ടാവ് കമ്പിപ്പാര ഉപയോഗിച്ച് മേശ കുത്തിത്തുറന്ന് പണമടങ്ങിയ ബാഗ് എടുക്കുന്നത് സിസിടിവി ദൃശ്യങ്ങൾ വ്യക്തമായി കാണാൻ സാധിക്കുന്നുണ്ട്.
പൂർണ്ണമായും മുഖം മറയുന്ന രീതിയിലുള്ള തോർത്തുമുണ്ട് ഉപയോഗിച്ചാണ് മോഷ്ടാവ് മോഷണങ്ങൾ നടത്തിയത്. തിരുവമ്പാടി ടൗണിൽ വ്യാപാരി വ്യവസായിയുടെ  സെക്യൂരിറ്റി ജീവനക്കാർ ഉണ്ടെങ്കിലും ഇവരുടെ നീക്കങ്ങൾ മനസ്സിലാക്കിയാണ് മോഷ്ടാവ്  സമയം തിരഞ്ഞെടുത്തതന്നാണ് മനസ്സിലാക്കുന്നത്.
തിരുവമ്പാടി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com