
തിരുവമ്പാടി: സംസ്ഥാന സർക്കാരിൻ്റെ ജനദ്രോഹ ബഡ്ജറ്റിനെതിരെ കോൺഗ്രസ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു. മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് ടോമി കൊന്നക്കൽ അദ്ധ്യക്ഷത വഹിച്ച പരിപാടി ഡി.സി.സി ജനറൽ സെക്രട്ടറി ബാബു പൈക്കാട്ടിൽ ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ്ബ്, യു.ഡി.എഫ് ചെയർമാൻ ടി.ജെ കുര്യാച്ചൻ, റോബർട്ട് നെല്ലിക്കത്തെരുവിൽ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബിജു എണ്ണാർമണ്ണിൽ തുടങ്ങിയവർ സംസാരിച്ചു.



