തിരുവമ്പാടി:ജലജീവൻ മിഷൻ പദ്ധതിക്ക് വേണ്ടി വെട്ടി പൊളിച്ച റോഡുകൾ പൂർവ സ്ഥിതിയിൽ ആക്കാത്തത്തിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി, തിരുവമ്പാടി പഞ്ചായത്ത് ഓഫീസിലേക്ക് നടത്തിയ മാർച്ച് തികച്ചും അപഹാസ്യവും, രാഷ്ട്രീയ പാപ്പരത്തവും ആണെന്ന് യു.ഡി.എഫ് തിരുവമ്പാടി പഞ്ചായത്ത് കമ്മിറ്റി കുറ്റപ്പെടുത്തി. കേന്ദ്ര സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പാക്കുന്ന ജലജീവൻ മിഷൻ കുടിവെള്ള പദ്ധതിക്ക് വേണ്ടി PWD റോഡുകളും, പഞ്ചായത്ത് റോഡുകളും വെട്ടിപൊളിച്ചതിന്റെ ഫലമായി ഈ കൊടിയ വേനൽ കാലത്ത് പൊടി ശല്യം കൊണ്ട് ബുദ്ധിമുട്ട് അനുഭവിക്കുന്നത് പരിഹരിക്കാൻ നടപടി എടുക്കാത്ത എം.എൽ.എ യുടെ ഓഫീസിലേക്ക് ആണ് എൽ.ഡി.എഫ് മാർച്ച് നടത്തേണ്ടത് എന്ന് യു.ഡി.എഫ് ചൂണ്ടിക്കാട്ടി. ഈ വിഷയത്തിൽ പഞ്ചായത്തിനെ കുറ്റപ്പെടുത്തുന്ന എൽ.ഡി. എഫ് വസ്തുതകൾ മനസിലാക്കി വെട്ടി പൊളിച്ച റോഡുകൾ പൂർവ സ്ഥിതിയിൽ ആക്കുന്നതിന് വാട്ടർ അതോറിറ്റിയുടെ മേൽ സമ്മർദ്ദം ചെലുത്താതെ നിസംഗത പാലിക്കുന്ന എം. എൽ. എ ക്ക് എതിരെ ശക്തമായ സമരത്തിന് തയ്യാറാവണമെന്നും യോഗം ആവശ്യപ്പെട്ടു.യു.ഡി.എഫ് തിരുവമ്പാടി പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ ടി.ജെ കുര്യാച്ചന്റെ അധ്യക്ഷതയിൽ നടന്ന യോഗം ഡി.സി.സി ജനറൽ സെക്രട്ടറി ബാബു പൈക്കാട്ടിൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസൻ, വൈസ് പ്രസിഡന്റ് കെ.എ അബ്ദുറഹ്മാൻ, ബാബു കളത്തൂർ, ബോസ് ജേക്കബ്, കോയ പുതുവയൽ, ഷൗക്കത്തലി കൊല്ലളത്തിൽ, ഹനീഫ ആച്ചപ്പറമ്പിൽ പ്രസംഗിച്ചു.
With Product You Purchase
Subscribe to our mailing list to get the new updates!
Lorem ipsum dolor sit amet, consectetur.
Related Articles
Check Also
Close



