LOCAL NEWS

കൂമ്പാറ ആനക്കല്ലുംപാറയിൽ വീണ്ടും അപകടം

കൂടരഞ്ഞി:കൂമ്പാറ-കക്കാടംപൊയിൽ റോഡിൽ ആനക്കല്ലുംപാറയിൽ കാർ മറിഞ്ഞ് വീണ്ടും അപകടം.കക്കാടംപൊയിൽ നിന്നും ഇറക്കം ഇറങ്ങിവരുന്ന ടാറ്റ നാനോ കാർ കെഎസ്ആർടിസി ബസ്സിനെ മറികടക്കുന്നതിനിടെ നിയന്ത്രണം വിട്ടു മറിഞ്ഞു ബാരിക്കേടിൽ ഇടിക്കുകയായിരുന്നു.നാല് യാത്രക്കാർ ആയിരുന്നു കാറിൽ ഉണ്ടായിരുന്നത് ഇവർക്ക് പരിക്കേൽക്കാതെ രക്ഷപ്പെട്ടു.ഇന്ന് നാലുമണിക്കായിരുന്നു അപകടം സംഭവിച്ചത്.നിരവധി അപകടം മരണങ്ങളാണ് ഈ വളവിൽ മുമ്പ് സംഭവിച്ചിട്ടുള്ളത്. യാത്രക്കാർക്ക് പരിചയമില്ലാത്തതും കുത്തനെയുള്ള ഇറക്കവും വളവുമാണ് അപകടം സംഭവിക്കാൻ കാരണമാകുന്നത്

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com