News

നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൽ നിന്നും ചെമ്പുകമ്പി മോഷ്ടിച്ച പ്രതി പിടിയിൽ

പുൽപ്പാടി: ഈങ്ങാപ്പുഴയിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൽ നിന്നും ഒരു ലക്ഷം രൂപയുടെ ചെമ്പുകമ്പി മോഷ്ടിച്ച പ്രതി പിടിയിൽ.തലയാട് പറച്ചി തോട്ടത്തിൽ ഷറഫുദ്ദീൻ്റെ കെട്ടിടത്തിൽ നിന്നുമാണ് ഫെബ്രുവരി നാലാം തിയ്യതി രാത്രി ഒരു ലക്ഷത്തിലധികം രൂപയുടെ ചെമ്പുകമ്പി മോഷ്ട്ടിച്ചത്. ഈങ്ങാപ്പുഴ കക്കാട് പുതുപ്പറമ്പിൽ പി എസ് ഷഹനാദ്നെയാണ് ഇന്നലെ രാത്രി തിരുവമ്പാടിയിൽ വെച്ച്താമരശ്ശേരി പോലീസ് പിടികൂടിയത്.

മൊബൈൽ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയെ കുടുക്കിയത്.ഇയാൾ കർണാടകയിലെ മംഗലാപുരത്തിന് സമീപം ഒളിവിലായിരുന്നു. സ്കൂട്ടറിൽ എത്തിമോഷണം നടത്തുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിരുന്നു.കെട്ടിടത്തിൽ എ സി സ്ഥാപിക്കുന്നതിനും, വയറിംഗ് ആവശ്യത്തിനുമായി സൂക്ഷിച്ച ചെമ്പുകമ്പിയാണ് പ്രതി മോഷ്ടിച്ചത്.എസ് ഐ മാരായ സജേഷ്.സി.ജോസ്, രാജീവ് ബാബു,,ബിജു. പി, സീനിയർ സി.പി.ഒ മാരായ ജയരാജൻ എൻ.എം, ജിനീഷ്.പി.പി, എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com