
പുല്ലൂരാംപാറ : കോടഞ്ചേരി കക്കാടംപൊയിൽ മലയോര ഹൈവേയിൽ പൊന്നാങ്കയം സ്കൂളിന് സമീപം കട്ടിക്കാന വളവിൽ കനത്ത മഴയിൽ നിയന്ത്രണം വിട്ട ലൈലാൻഡ് ദോസ്ത് പിക്കപ്പ് റോഡിന്റെ സംരക്ഷണ ഭിത്തിയിൽ ഇടിച്ചുകയറി .അപകടത്തിൽ ആർക്കും പരിക്കില്ല.രാവിലെ സമീപത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്കേറ്റിരുന്നു.



