KOODARANCHILOCAL NEWSNewsതിരുവമ്പാടി മണ്ഡല വാർത്തകൾ,
എസ്എംഎ ചികിത്സാ സഹായത്തിനായി 90,950 രൂപ കൈമാറി.

കൂടരഞ്ഞി : എസ്എംഎ (സ്പൈനൽ മസ്കുലാർ അട്രോഫി) ബാധിച്ച കുട്ടികളുടെ ചികിത്സയ്ക്കായി താഴെ കൂടരഞ്ഞി മുതുവമ്പായി സ്വയംസഹായ സംഘം പായസം ചലഞ്ചിലൂടെ സമാഹരിച്ച 90,950 രൂപ ചികിത്സാ സഹായ കമ്മിറ്റിക്ക് കൈമാറി.സംഘം പ്രസിഡന്റ് നിസാർ വെള്ളപ്ലാക്കൽ, ജനറൽ സെക്രട്ടറി ഷിഹാബുദ്ദീൻ കോപ്പിലാക്കൽ, ട്രഷറർ ജലീൽ വേണാട്ട്, ഭാരവാഹികളായ ഷെമീർ തവളേങ്ങൽ, ഇബ്രാഹീം കൊട്ടാരത്തിൽ, ഖാലിദ് വരടായി എന്നിവർ ചേർന്നാണ് തുക കൈമാറിയത്.



