LOCAL NEWSTHIRUVAMBADY

മലയോര ഹൈവേയിൽ നിരന്തരമായിട്ടുള്ള അപകടം: പരിഹാരം കണ്ടെത്തണമെന്ന് വ്യാപാരികൾ

പുല്ലൂരാംപാറ:കോടഞ്ചേരി – കക്കാടംപൊയിൽ മലയോര ഹൈവേയിൽ നിരന്തരം ഉണ്ടാവുന്ന വാഹനാപകടങ്ങൾക്ക് പരിഹാരം കണ്ടെത്തണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പുല്ലുരാംപാറ യൂണിറ്റ് ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു.പുല്ലുരാംപാറ വ്യാപാര ഭവനിൽ നടന്ന പൊതുയോഗത്തിൽ യൂണിറ്റ് പ്രസിഡന്റ് ജെയ്സൺ മണിക്കൊമ്പേൽ അധ്യക്ഷത വഹിച്ചു.ജില്ലാ വൈസ് പ്രസിഡന്റ് റഫീഖ് മാളിക മുഖ്യപ്രഭാഷണം നടത്തി.മുക്കം മണ്ഡലം പ്രസിഡന്റ് പി. പ്രേമൻ, മണ്ഡലം ജനറൽ സെക്രട്ടറി ജോസഫ് പൈമ്പള്ളിൽ, മണ്ഡലം ട്രഷറർ അസ്ലം, ജോമോൻ ചേന്ദംമുറിയിൽ, ജോസ് ഒലക്കേങ്കിൽ, ബെന്നി നരിക്കുഴിയിൽ, സിബി കീരംപാറ എന്നിവർ പ്രസംഗിച്ചു.എസ്.എസ്..എൽ. സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിച്ചു.2024 – 26 വർഷത്തെ പുതിയ ഭാരവാഹികൾ..പ്രസിഡന്റ്. ജെയ്സൺ മണിക്കൊമ്പേൽ, സിബി കീരംമ്പാറ (ജനറൽ സെക്രട്ടറി), ഫിലിപ്പ് പുല്ലുകാട്ട് (ട്രഷറർ), സന്തോഷ് കുമാർ (വൈസ് പ്രസിഡന്റ്), സോണി മണ്ഡപത്തിൽ (വൈസ് പ്രസിഡന്റ്), ജോമോൻ ചേന്ദംമുറിയിൽ (സെക്രട്ടറി)..എക്സിക്യൂട്ടീവ് മെമ്പേർസ്..ലിജോ കുന്നേൽ, റോയ് കളത്തൂർ, അബ്ദുറഹ്മാൻ മുണ്ടോടൻ, സുധീഷ് മാട്ടപ്പാട്ടിൽ, സന്തോഷ് ഞാറക്കാട്ട്, ബേബി കട്ടിക്കാനായിൽ, ചാൾസ് ജോസഫ്, ജോഷി അനന്തക്കാട്ട്, ബാബു സ്കറിയ, റിയാസ് പി. എച്ച്, ദീപു കോക്കാപ്പള്ളിൽ, കരീം പി. യു, ഡിനോജ് കരിനാട്ട്, സിബി മഠത്തിപ്പറമ്പിൽ, ജസ്റ്റിൻ ആക്കാട്ടുമുണ്ടയിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com