
തിരുവമ്പാടി : മലയോരമേഖലയുടെ സമഗ്രവികസനത്തിനുതകുന്ന ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാതയുടെ പ്രവൃത്തി ഉടൻ ആരംഭിക്കാൻ നടപടി വേണമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി ആനക്കാംപൊയിൽ യൂണിറ്റ് വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു.ജില്ലാ ജനറൽ സെക്രട്ടറി ജിജി കെ. തോമസ് ഉദ്ഘാടനംചെയ്തു. റഫീഖ് മാളിക, പി. പ്രേമൻ, ജോസഫ് പൈമ്പള്ളി, ജിൻസ് പെരിഞ്ചേരി, എം.ടി. അസ്ലം, ജോൺസൺ വയലിൽ, ജോയ്, ബിജു വരകുകാലായിൽ, ജോസ് റാപ്പുഴ, ജോജി കാരുവള്ളിൽ എന്നിവർ സംസാരിച്ചുഭാരവാഹികൾ: ജോൺസൺ വയലിൽ (പ്രസി), ജോസ് റാപ്പുഴ (ജന.സെക്ര), ബിജു വരകുകാലായിൽ (ട്രഷ).



