
തിരുവമ്പാടി:അക്ഷരങ്ങളുടെ ലോകത്തേക്ക് നവാഗതരെ സ്വാഗതം ചെയ്തുകൊണ്ട് ഉത്സവാന്തരീക്ഷത്തിൽഘോഷയാത്രയോടെ
സേക്രഡ്ഹാർട്ട് യുപി സ്കൂളിൽ തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രവേശനോത്സവം നടത്തി.ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ജോൺസൺ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ഹെഡ്മാസ്റ്റർ സുനിൽ പോൾ സ്വാഗതവും,മാനേജർ ഫാദർ തോമസ് നാഗ പറമ്പിൽ അധ്യക്ഷതയും വഹിച്ചു.നവാഗതർക്കായി ഒരുക്കിയ ഹരിതപ്രവേശന കവാടവും സെൽഫി പോയിന്റും ശ്രദ്ധേയമായി.
കുട്ടികൾക്കുള്ള പഠനോപകരണ വിതരണംപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അബ്ദുറഹ്മാൻ നിർവഹിച്ചു.തിരുവമ്പാടി പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ റംല ചോലക്കൽ,വാർഡ് മെമ്പർ ലിസി മാളിയേക്കൽ,പിടിഎ പ്രസിഡണ്ട് ഷിജു,എംപി ടി എ പ്രസിഡൻറ് ബിൻസി എന്നിവർ ആശംസകൾ അറിയിച്ചു.ചടങ്ങിൽ അധ്യാപക പ്രതിനിധി ജാൻസി വർഗീസ് നന്ദി അർപ്പിച്ചു.തുടർന്ന് രക്ഷകർതൃ ബോധവൽക്കരണ ക്ലാസും മധുര പലഹാര വിതരണവും നടന്നു.അധ്യാപകരായ അയൂബ് , ഷോളി ജോൺ, ആൻ ബ്ലെസ്സി,അബ്ദുറബ്ബ്, ഡിറ്റി അഗസ്റ്റിൻ,ഷാഹിന എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.



