LOCAL NEWS

താഴക്കോട് ജി.എൽ.പി സ്കൂളിൽ പ്രവേശനോത്സവം.

താഴക്കോട് ജി.എൽ.പി സ്കൂളിൽ പ്രവേശനോത്സവം വർണാഭമായ പരിപാടികളോടെ കൊണ്ടാടി.ഡിവിഷൻ കൗൺസിലർ പ്രജിത പ്രദീപ് അധ്യക്ഷത വഹിച്ചു. മുക്കം മുൻസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ഇ.സത്യനാരായണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.മുൻസിപ്പാലിറ്റി വകയായി നവാഗതർക്ക് നല്കിയ കുടകളുടെ വിതരണം, പഠനോപകരണ വിതരണം, എ.വി സുധാകരൻ മാസ്റ്ററുടെ ആടിപ്പാടി അറിയാം, രക്ഷിതാക്കൾക്കുള്ള ശാക്തീകരണ ക്ലാസ്സ്, മധുരപലഹാര വിതരണം, കുട്ടികളുടെ വിവിധ കലാപരിപാടികൾ എന്നിവയും നടന്നു.താഴക്കോട് സ്ക്കൂൾ വികസന സമിതി നിർവാഹകാംഗങ്ങളായ മാമ്പൊയിൽ ഗോവിന്ദൻ കുട്ടി, വി.സി മോഹനൻ, മോഹനൻ കെ.എം, പ്രകാശൻ, സന്തോഷ് പെരളിയിൽ, യൂനുസ് പുത്തലത്ത്, മുക്കം വിജയൻ ,കെ രാമചന്ദ്രൻ മാസ്റ്റർ, ബേബി ബീന എന്നിവർ ആശംസകൾ നേർന്നു. സലോമി പി.പി. മീന ജോസഫ്, മുന ആർ.കെ, ഷബ്ന എം.എ, ബിജു എ വി, ആയിഷ എന്നിവർ നേതൃത്വം നൽകി.ചടങ്ങിൽ ഹെഡ്മിസ്ട്രസ്സ് സി.കെ ജയതി സ്വാഗതവും ഖൈറുന്നീസ എം പി നന്ദിയും പറഞ്ഞു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com