LOCAL NEWS

ദുരന്തനിവാരണ പ്രവർത്തനങ്ങൾ:യോഗം നടത്തി

കൂടരഞ്ഞി:ദുരന്തനിവാരണ പ്രവർത്തനങ്ങൾ ആസൂത്രണം ചെയുന്നതിനും മുന്നൊരുക്കങ്ങൾ വിലയിരുത്താനുമായി കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷന്മാർ, വാർഡ്‌ മെമ്പർമാർ, എൽ.എസ്.ജി.ഡി, റെവന്യു, ഹെൽത്ത്‌ തുടങ്ങിയ എല്ലാ ഡിപ്പാർട്മെന്റ് പ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്തു .കൂടരഞ്ഞി ഗ്രാമപഞ്ചായത്തിൽ മഴ ശക്തമാകുന്ന സാഹചര്യത്തിൽ അടിയന്തരമായി മാറ്റി പാർപ്പിക്കേണ്ട കുടുംബങ്ങളുടെ ലിസ്റ്റ് തയ്യാറാക്കുകയും നേരിട്ട് മെമ്പർമാർ മുഖേന ബന്ധപെടുകയും ചെയ്തു. കമ്മ്യൂണിറ്റി ഹാളിൽ ക്യാമ്പ് സെറ്റ് ചെയ്തിട്ടുണ്ട്. മുന്നൊരുക്കങ്ങൾ സ്ഥിരം സമിതി അധ്യക്ഷനായ വി.എസ് രവീന്ദ്രന്റെ നേതൃത്വത്തിൽ മെമ്പർമാർ,ഡിവൈഎഫ്ഐ, യൂത്ത് കോൺഗ്രസ്, രാഷ്ട്രീയ യുവ ജനതദൾ, തുടങ്ങിയ യുവജന സഘടനകളുടെ സഹായത്തോടെ ചെയ്തു കഴിഞ്ഞു. അടിയന്തര സാഹചര്യം ഉണ്ടായാൽ എല്ലാ നല്ലവരായ നാട്ടുകാരും രംഗത്തിറങ്ങണം എന്ന് പ്രസിഡന്റ് അഭ്യർത്ഥിച്ചു

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com