
തിരുവമ്പാടി :തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രവും തിരുവമ്പാടി കുടുംബശ്രീ സി ഡി എസും സംയുക്തമായി സംഘടിപ്പിക്കുന്ന സ്ത്രീകൾക്കായി സ്ത്രീകളിലൂടെ… ആരോഗ്യം അനന്തം അകറ്റാം അർബുദം എന്ന പേരിൽ സ്ത്രീകളിലെ ക്യാൻസർ സ്ക്രീനിങ് ക്യാമ്പും ബോധവൽക്കരണ ക്ലാസും നാളെ രാവിലെ 10 മണിക്ക് തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ഹാളിൽ വച്ച് സംഘടിപ്പിക്കുമെന്നും 30 വയസ്സ് കഴിഞ്ഞ എല്ലാ സ്ത്രീകളും പരിശോധനയ്ക്ക് വിധേയരാകണമെന്ന് അധികൃതർ അറിയിച്ചു.



