
മുക്കം: താഴക്കോട് ഗവ.എൽ.പി സ്കൂൾ വാർഷികം ചിലമ്പൊലി – 2023 തിരുവമ്പാടി നിയോജക മണ്ഡലം എം എൽ എ ലിൻ്റോ ജോസഫ് ഉദ്ഘാടനം ചെയ്തു. മുക്കം മുൻസിപ്പൽ ചെയർമാൻ പി.ടി ബാബു ആധ്യക്ഷ്യത വഹിച്ച യോഗത്തിൽ സ്കൂൾ അഡ്മിഷൻ, വികസന കാര്യങ്ങൾ എന്നിവ പ്രത്യേകം ചർച്ച ചെയ്തു.
ഹെഡ്മിസ്ട്രസ് സി. കെ. ജയതി സ്വാഗതം പറഞ്ഞു. വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ഇ. സത്യനാരായണൻ മാസ്റ്റർ, ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ പ്രജിത പ്രദീപ്, മുക്കം ഉപജില്ല വിദ്യാഭ്യാസ ഓഫീസർ പി ഓംകാരനാഥൻ, മുക്കം വിജയൻ ,അബ്ദു റഹിമാൻ, സൽമാനുൽ ഫാരിസ് എന്നിവർ ആശംസകൾ നേർന്നു. എം പി. ടി എ പ്രസിഡണ്ട് ഷമീമ നന്ദി പറഞ്ഞു.കുട്ടികളുടെ കലാപരിപാടികളുടെ ഉദ്ഘാടനം റേഡിയോ, ടിവി ഗാനമേള ആർട്ടിസ്റ്റും കേരള ഗവൺമെൻ്റിൻ്റെ നാടൻപാട്ട് ഫെല്ലോഷിപ്പ് നേടിയ ഗായികയുമായ അഞ്ജു ജോൺ നിർവഹിച്ചു. .കുട്ടികളുടെ വിവിധ കലാപരിപാടികൾ.മാർഷൽ ആട്സ് ഡെമോ എന്നിവ അരങ്ങേറി



