LOCAL NEWSTHIRUVAMBADY

‘മെക് സെവൻ’ സൗജന്യ ഹെൽത്ത് ക്ലബ്ബ് തിരുവമ്പാടിയിൽ ആരംഭിച്ചു

തിരുവമ്പാടി: ജീവിത ശൈലി രോഗങ്ങളിൽ നിന്നും സുരക്ഷിതമായ അകലം പാലിക്കാനും ഔഷധങ്ങൾ ഭക്ഷണം പോലെ കഴിക്കേണ്ടി വരുന്ന അവസ്ഥയിൽ നിന്ന് മോചനം നേടാനും പ്രത്യേക ഫീസൊന്നും ഇല്ലാതെ ദിവസേന വെറും അര മണിക്കൂർ സമയം മാത്രം മാറ്റി വെച്ച് കൊണ്ട് അനുവർത്തിക്കാവുന്ന തികച്ചും പ്രായോഗികവും ശാസ്ത്രീയവും ലളിതവും ആയ ഒരവസരമാണ്. മെക് സെവൻ തിരുവമ്പാടിക്കാർക്കായ് ഒരുക്കിയത്.

ലളിതവും ദൈർഘ്യoകുറഞ്ഞതുമായ ഒരു വ്യായാമമുറയായത് കൊണ്ടു പ്രായഭേദമന്യേ എല്ലാവർക്കും ഇതിൽ പങ്കെടുക്കാം.കാലത്ത് 6 മണിക്ക് ആരംഭിക്കുന്നത് കൊണ്ട് ഇത് നമ്മുടെ ജോലിയെ ബാധിക്കുന്നില്ല. തുടർച്ചയായി ഇതിൽ പങ്കെടുക്കുന്നവർ ഇതിന്റെ പ്രയോചനംതിരിച്ചറിയുന്നു.ജീവിതശൈലി രോഗങ്ങൾ കുറയുന്നതോടൊപ്പം ശരീരത്തിലെ പേശികൾക്ക് ബലം നൽകുന്നു. ഓർമ്മശക്തി കൂട്ടുന്നു. അമിതഭാരം കുറക്കുന്നു. കാഴ്ചശക്തി വർദ്ധിപ്പിക്കുന്നു.അമിതമായ ദേഷ്യം, ഉൽകണ്ഠ എന്നിവയെ നിയന്ത്രിക്കുന്നു. കൂടാതെ നമ്മൾ അറിയാത്ത / ഇത് വരെ കണ്ടിട്ടില്ലാത്ത ആളുകളെ കാണാനും പരിചയപ്പെടാരും കഴിയുന്നു. ഇത് നമുക്ക് സന്തോഷം നൽകുന്നു. മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിയിൽ 2012 ൽ ആരംഭിച്ച Multi Excercise Combination (MEC7 Health Club) ൽ ഇതിനകം 200 ൽ പരം യൂണിറ്റുകളിലായി പതിനാലായിരത്തോളം വരുന്ന മെമ്പർമാരാണ് ഈ ജില്ലയിലും സമീപ ജില്ലയിലുമായി ഈ ക്ലബ്ബിൽ അംഗമായിട്ടുള്ളത്.മേഖലാ കോഡിനേറ്റർ നൗഷാദ് ചെമ്പ്ര, താമരശ്ശേരി ജോസ് ഓതറ, റസാക്ക് പുത്തൂർ എന്നിവരാണ് തിരുവമ്പാടിയിൽ വ്യായാമമുറകൾക്ക് നേതൃത്വം നൽകുന്നത്.തിരുവമ്പാടി വാലി ഹൈപ്പർ മാർക്കറ്റിന് സമീപത്തും മഴയുള്ള ദിവസം മാർടക്സ് കോമ്പൗണ്ടിലുമാണ് രാവിലെ ആറുമണി മുതൽ 7 മണി വരെ വ്യായാമമുറകൾ നടക്കുന്നത്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com