KODIYATHOORLOCAL NEWSNews

തറമ്മല്‍ കടവില്‍ പുതിയ പാതാര്‍ നിര്‍മിച്ചും കടത്ത്

മുക്കം: കൊടിയത്തൂർ പഞ്ചായത്തിലെ വിവിധ കടവുകളില്‍ അനധികൃത മണല്‍ക്കടത്ത് നിർബാധം തുടരുന്നു. രാത്രിയുടെ മറവിലാണ് ലോഡ് കണക്കിന് മണല്‍ കടത്തികൊണ്ടു പോകുന്നത്. ഇടവഴിക്കടവ് തറമ്മല്‍ കടവില്‍ പുതിയ പാതാർ നിർമിച്ച്‌ മണല്‍ കടത്തുകയാണ്. രാത്രി പത്തിന് ആരംഭിക്കുന്ന മണല്‍കടത്ത് പുലർച്ചെ വരെ തുടരുമെന്ന് നാട്ടുകാർ പറയുന്നു. നിരവധി തവണ പോലീസിലടക്കം പരാതിപ്പെട്ടിട്ടും യാതൊരു നടപടിയുമുണ്ടാവാത്ത സാഹചര്യമാണ് നിലവിലുള്ളത്.

പഞ്ചായത്തിലെ തന്നെ ചെറുവാടി കടവ് ഉള്‍പ്പെടെയുള്ള കടവുകളിലും രാത്രിയുടെ മറവില്‍ വൻതോതില്‍ മണല്‍ കടത്തുന്നുണ്ട്. പരാതിയുടെ അടിസ്ഥാനത്തില്‍ പഞ്ചായത്തധികൃതർ, പോലീസ്, പഞ്ചായത്ത് ജൈവവൈവിധ്യ പരിസ്ഥിതി അംഗങ്ങള്‍ തുടങ്ങിയവർ സ്ഥലത്ത് സന്ദർശനം നടത്തി. പഞ്ചായത്ത് പ്രസിഡന്‍റ് ദിവ്യ ഷിബു, വൈസ് പ്രസിഡന്‍റ് ഫസല്‍ കൊടിയത്തൂർ, പഞ്ചായത്തംഗം കരീം പഴങ്കല്‍, മുക്കം എസ്‌ഐ ഷിബില്‍ ജോസഫ്, ജൈവ വൈവിധ്യ പരിസ്ഥിതി സമിതി അംഗം സി. ഫസല്‍ ബാബു എന്നിവരാണ് സ്ഥലത്ത് സന്ദർശനം നടത്തിയത്.

തറമ്മല്‍ കടവില്‍ പുതിയ പാതാർ നിർമിച്ച്‌ മണല്‍ കടത്തുന്നത് ശ്രദ്ധയില്‍പെട്ടതായും ഇതിനെതിരേ കർശന നടപടി സ്വീകരിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്‍റ് ദിവ്യ ഷിബു അറിയിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com