LOCAL NEWS

പണ്ഡിതന്മാർ സത്യം തുറന്നു പറയണം;
തുറാബ് തങ്ങൾ

(യു പി ഉസ്താദ് അനുസ്മരണം സമാപിച്ചു)

ഓമശ്ശേരി:
കാരന്തൂർ മർകസിലെ തിരുകേശം അംഗീകരിക്കുന്നതിന് ഒരു കൂട്ടർക്ക് തടസ്സം ബിദ്അത്തും മറ്റൊരു കൂട്ടർക്ക് അസൂയയുമാണെന്നും ഇതു രണ്ടും മാരക രോഗങ്ങങ്ങളാണെന്നും പണ്ഡിതൻമാർ സത്യം ആരെയും ഭയക്കാതെ തുറന്നു പറയണമെന്നും യു പി ഉസ്താദ് ഇതിന് മാതൃകയായിരുന്നുവെന്നും
ജാമിഅഃ മർകസ് വൈ:പ്രസിഡന്റ്
സയ്യിദ്  മുഹമ്മദ്‌ തുറാബ് അസ്സഖാഫി.
പ്രമുഖ പണ്ഡിതനും മുദരിസും വാഗ്മിയുമായിരുന്ന നടമ്മൽ പൊയിൽ യു പി അബൂബക്കർ കുട്ടി മുസ്ലിയാരുടെ 21ാംമത് അനുസ്മരണ സമാപന സമ്മേളനത്തിൽ സംസാരിക്കുയായിരുന്നു അദ്ദേഹം.

മൂന്നു ദിവസം നീണ്ടു നിന്ന പരിപാടിയുടെ സമാപന ദിവസമായ
ഇന്നലെ രാവിലെ ഒൻപത് മണിക്ക് നടന്ന സിയാറത്തിന് പി ജി എ തങ്ങൾ പന്നൂർ നേതൃത്വം നൽകി.
തുടർന്ന് മുണ്ടുപാറ ദാറുൽ അർഖമിൽ നടന്ന മൗലിദ് സദസ്സിന് അഷ്‌റഫ്‌ സഖാഫി,അബ്ദുന്നൂർ സഖാഫി, കുഞ്ഞി മുഹ്‌യിദ്ദീൻ സഖാഫി നേതൃത്വം നൽകി.
സമാപന സമ്മേളനം ഒ എം അബൂബക്കർ ഫൈസി ഉൽഘാടനം ചെയ്തു.
ശുകൂർ സഖാഫി വെണ്ണക്കോട്, യു കെ അബ്ദുൽ മജീദ് മുസ്‌ലിയാർ, കെ സി അബ്ദുൽ അസീസ് ദാരിമി,അബ്ബാസ് സഖാഫി,ഉമർ സഖാഫി ചെതലയം,എ കെ മുഹമ്മദ്‌ സഖാഫി സംസാരിച്ചു,എൻ പി അബ്ദുല്ല സഖാഫി,ജഹ്ഫർ ബാഖവി,സൈനുൽ ആബിദീൻ അഹ്സനി, ഉമർ സഖാഫി,വി കെ അബ്ദുറഹ്മാൻ മുസ്‌ലിയാർ, നാസർ സഖാഫി,യു പി അബ്ദുൽ ജലീൽ സഖാഫി സംബന്ധിച്ചു. അന്നദാനത്തോടെ സമാപ്പിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com