LOCAL NEWS

കെഎസ്ആർടിസി ബസ് അപകടം: ഡ്രൈവറുടെ കുഴപ്പം കൊണ്ടല്ല ഗതാഗത മന്ത്രി

തിരുവമ്പാടി: തിരുവമ്പാടിയിൽ കെഎസ്ആർടിസി ബസ് പുഴയിലേക്ക് മറിഞ്ഞത് ഡ്രൈവറുടെ കുഴപ്പം കൊണ്ടല്ലെന്നും ഇരുചക്ര വാഹന യാത്രികനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു വെന്നും മന്ത്രി കെ.ബി ഗണേഷ് കുമാർ നിയമസഭയിൽ പറഞ്ഞു.ആനക്കാംപൊയിലിൽനിന്ന് തിരുവമ്പാടി ഭാഗത്തേക്ക് വരികയായിരുന്ന ബസ് കഴിഞ്ഞ ദിവസമാണ് നിയന്ത്രണംവിട്ട് പാലത്തിന്റെ കൈവരി തകർത്ത് മുപ്പതടിയോളം താഴ്ചയിലെ കാളിയാമ്പുഴയിലേക്ക് മറിഞ്ഞത്. അപകടത്തിൽ രണ്ട് പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.അപകടത്തിൽപെട്ട ബസിന് സാങ്കേതിക തകരാറില്ലെന്ന് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് സംഘം കണ്ടെത്തിയിരുന്നു. ബസിന്റെ ബ്രേക്കിനും ടയറിനും തകരാറുകളൊന്നുമില്ലെന്ന് പ്രാഥമിക പരിശോധനയിൽ വ്യക്തമായിരുന്നു. അപകടം നടന്ന സ്ഥലത്തിന്റെ ഏതാനും മീറ്റർ അകലെ മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കാനായി അപകടത്തിൽപ്പെട്ട ബസ് ബ്രേക്കിട്ടതായി കണ്ടെത്തി. ബസിന് വേഗതയും കുറവായിരുന്നുവെന്നും സംഘം കണ്ടെത്തിയിരുന്നു

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com