
കൊടിയത്തൂർ:കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഈ വർഷത്തെ എം എസ് ഡബ്ല്യൂ പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ കൊടിയത്തൂർ സ്വദേശിനി സിൽന യെ സീതി സാഹിബ് കൾച്ചറൽ സെൻ്റർ ഉപഹാരം നൽകി ആദരിച്ചു. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി പി ചെറിയ മുഹമ്മദ് സിൽനക്ക് സീതി സാഹിബ് കൾച്ചറൽ സെന്റർ ഉപഹാരം സമ്മാനിച്ചു. ചടങ്ങിൽ കൾച്ചറൽ സെന്റർ വൈസ് പ്രസിഡന്റ് എം. അഹമ്മദ് കുട്ടി ദേനി അധ്യക്ഷത വഹിച്ചു. ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫസൽ കൊടിയത്തൂർ, കൾച്ചറൽ സെൻ്റർ ജന. സെക്രട്ടരി പി സി അബ്ദുന്നാസർ, ട്രഷറർ,വി എ റഷീദ് മാസ്റ്റർ, സെക്രട്ടരി പി സി അബൂബക്കർ,ബഷീർ കണ്ണഞ്ചേരി, എം ശബീർ, ഡോ. നബീൽ, എം നസീം, റോബിൻ ഇബ്രാഹിം,റഷീദ് മണക്കാടി, എൻ നൗഷീർ അലി, റമീസ് കാരാട്ട്, ഫൈജാസ് പി , ജാഫർ എടക്കണ്ടി,തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു. സൗത്ത് കൊടിയത്തൂർ പുത്തൻപീടിയക്കൽ ജബ്ബാർ – റൈഹാനത്ത് ദമ്പതികളുടെ മകളായ സിൽന ഈങ്ങാപ്പുഴ ലിറ്റിൽ ഫ്ലവർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയിൻസിൽ പഠനം പൂർത്തിയാക്കിയാണ് യൂണിവേഴ്സിറ്റി തലത്തിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയത്.



