LOCAL NEWS

കൂടത്തായി സെന്റ് മേരീസ്ഹൈസ്കൂളിൽ എസ്.പി.സി ഓഫീസ് ഉദ്ഘാടനം ചെയ്തു.

കൂടത്തായി : സെൻ്റ് മേരീസ് ഹൈസ്ക്കൂളിൽ സ്കൂൾ മാനേജ്മെൻ്റ് പത്ത് ലക്ഷം രൂപ മുതൽമുടക്കിൽ നിർമ്മിച്ച എസ് പി സി ഓഫീസ് കോഴിക്കോട് റൂറൽ എസ്.പി നിധിൻരാജ് ഐ പി എസ് ഉദ്ഘാടനം നിർവ്വഹിച്ചു. എസ്.പി.സി.പി.റ്റി.എ പ്രസിഡണ്ട് സത്താർ പുറായിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ മാനേജർ ഫാ. ബിബിൻ ജോസ് മുഖ്യപ്രഭാഷണം നടത്തി. പ്രിൻസിപ്പാൾ ഫാ.സിബി പൊൻപാറ, പി റ്റി.എ പ്രസിഡണ്ട് മുജീബ്കെ.കെ , കോടഞ്ചേരി എസ് എച്ച്.ഒ. പ്രവീൺ കുമാർ, സ്റ്റാഫ് സെക്രട്ടറി സെബാസ്റ്റ്യൻ ,എ.ഡി.എൻ ഒ.മാരായ സുനിൽകുമാർ കെ.പി, ഷൈനി. വി.എം. എ. എസ്,ഐ കാസിം ,അജേഷ് കെ ആൻ്റോ, സുമി ഇമ്മാനുവൽ , സുധേഷ് വി.എന്നിവർ പ്രസംഗിച്ചു. യോഗത്തിന് സ്കൂൾ ഹെഡ്മാസ്റ്റർ തോമസ് അഗസ്റ്റ്യൻ സ്വാഗതവും, സി.പി.ഒ. റെജി ജെ. കരോട്ട് നന്ദിയും പറഞ്ഞു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com