
വയനാട് ഉപതെരഞ്ഞെടുപ്പ് (032 തിരുവമ്പാടി LAC) ബന്ധപ്പെട്ട് മാതൃകാ പെരുമാറ്റചട്ടം (MCC) യുമായി ബന്ധപ്പെട്ട പരാതി പരിഹാരത്തിന് കോഴിക്കോട് ജില്ലയിൽ കൺട്രോൾ റൂം പ്രവർത്തനമാരംഭിച്ചു. അഡീഷണൽ ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റാണ് കൺട്രോൾ നോഡൽ ഓഫീസർ. പൊതുജനങ്ങൾക്ക് ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികൾ 0495 2375301 എന്ന നമ്പറിൽ അറിയിക്കാം. കൂടാതെ സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കൽ യജ്ഞം 2024 മായി ബന്ധപ്പെട്ട വിവരങ്ങളും പരാതികളും അറിയിക്കുന്നതിന് വോട്ടർ ഹെൽപ്പ് ലൈൻ ടോൾ ഫ്രീ നമ്പറായ 1950 ൽ ബന്ധപ്പെടാവുന്നതാണ്.


