ENTERTAINMENT

സിദ്ധീഖ് എഴുതുന്നു. എൻ്റെ ഭ്രാന്തൻ ചിന്തകൾ…

ഒരേ കാര്യം വ്യത്യസ്ത ചിന്തകൾ…

ഈയടുത്ത് ഫേസ്ബുക്കിലോ വാട്സാപ്പിലോ ഒരു കാർട്ടൂൺ കണ്ടു..

രണ്ട് രക്ഷിതാക്കൾ അവരവരുടെ കുട്ടികളെ പഠിക്കാൻ എൻഗറേജ് ചെയ്യുന്നതായിരുന്നു ആ കാർട്ടൂൺ..കുട്ടിയെ സ്കൂളിലാക്കാൻ പോകുന്ന വഴിക്ക്, ചപ്പുചവറുകളും മറ്റും അടിച്ചുവാരി പരിസരം വൃത്തിയാക്കികൊണ്ടിരിക്കുന്ന ഒരാളെ ചൂണ്ടി, ആ രക്ഷിതാവ് കുട്ടിയോട് പറഞ്ഞു ” നീ നന്നായി പഠിച്ചില്ലെങ്കിൽ നീയും അതുപോലെയാവും”….ആ തൂപ്പുകാരനെ ചൂണ്ടി തന്റെ രക്ഷിതാവിന്റെ ആ ഉപദേശം നിഷ്കളങ്കനായ ആ കുട്ടിയെ എങ്ങിനെയെല്ലാം ചിന്തിപ്പിച്ചിരിക്കാം…..

” അതുപോലെയുള്ള ആളുകൾ മോശപ്പെട്ടവരാണ്, അയാളുടെ ആ ജോലി മോശം ജോലിയാണ്, പഠിച്ച് വലിയ നിലയിൽ എത്തിയാലും അയാളെ പോലുള്ള ആളുകളുടെ സഹവാസം തനിക്ക് അഭികാമ്യമല്ല ” എന്നൊക്കെ ആ ഇളം മനസ്സ് ചിന്തിച്ചു കാണും….മറ്റൊരു രക്ഷിതാവ് ആ തൂപ്പുകാരനെ ചൂണ്ടി തന്റെ കുട്ടിയോട് പറയുന്നു “നീ നന്നായി പഠിച്ച് വലിയ നിലയിൽ എത്തിയിട്ട് വേണം അദ്ദേഹത്തെപ്പോലെയുള്ള ആളുകളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താൻ”….

ആ കുട്ടി( രണ്ടാമത്തെ) അദ്ദേഹത്തെയും അദ്ദേഹത്തിന്റെ ജോലിയെയും സ്നേഹിക്കാനും ബഹുമാനിക്കാനും, എത്ര ഉന്നതിയിൽ എത്തിയാലും അദ്ദേഹത്തെ പോലുള്ളവരെ ചേർത്തുപിടിക്കണമെന്നും മനസ്സിലാക്കുന്നു….രണ്ട് രക്ഷിതാക്കളും തങ്ങളുടെ കുട്ടികളെ നന്നായി പഠിക്കാൻ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്തത്…

നിത്യജീവിതത്തിൽ ഇതുപോലെ ഒരേ കാര്യങ്ങൾ വ്യത്യസ്ത ചിന്തയിലൂടെ പ്രകടിപ്പിക്കാറുണ്ട് നമ്മളിൽ പലരും….” ഒരു ജീവിതമേ ഉള്ളൂ”എന്ന് ചിലർ, “അല്ല, ഒരു മരണമേ ഉള്ളൂ, ബാക്കി എല്ലാ ദിവസവും ജീവിതമുണ്ട് ” എന്ന് മറ്റു ചിലർ….

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com