LOCAL NEWSNewsPUTHUPPADY

പുതുപ്പാടിയില്‍ ബൈക്കിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു

പുതുപ്പാടി: പുതുപ്പാടിയില്‍ ബൈക്കിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു. വെസ്റ്റ് പുതുപ്പാടി പള്ളിക്കുന്നുമ്മല്‍ ബൈജു (45) ആണ് മരിച്ചത്. പുതുപ്പാടി വില്ലേജ് ഓഫീസിന് സമീപം ഇന്നലെ രാത്രി 7 മണിയോടെ ആയിരുന്നു അപകടം. ഈങ്ങാപ്പുഴ ഭാഗത്ത് നിന്നും വന്ന ബൈക്ക് ബൈജുവിനെ ഇടിച്ചു വീഴ്ത്തുകയായിരുന്നു.

ഗുരുതരമായ പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ പുലര്‍ച്ചെ രണ്ടു മണിയോടെയാണ് മരിച്ചത്. ഭാര്യ: ലക്ഷ്മി. മക്കള്‍: ഐശ്വര്യ, അഭിഷേക്. സഹോദരങ്ങള്‍: റീന, ബിജു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com