
തിരുവമ്പാടി : ‘വേണ്ട ലഹരിയും ഹിംസയും, ജനകീയയുദ്ധത്തിൽ അണിചേരുക’ എന്ന മുദ്രാവാക്യമുയർത്തി ഡിവൈഎഫ്ഐ തിരുവമ്പാടിയിൽ ജാഗ്രതാപരേഡ് സംഘടിപ്പിച്ചു. ലിന്റോ ജോസഫ് എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്തു. ബ്ലോക്ക് എക്സിക്യുട്ടീവ് അംഗം സി.എസ്. ശരത് ജാഗ്രതാബോർഡിൽ കൈപതിപ്പിച്ച് ഉദ്ഘാടനംചെയ്തു. വൈസ് പ്രസിഡന്റ് അജയ് ഫ്രാൻസി, റിയാസ് മറിയപ്പുറം, പി.എം. മോബിൻ, മിഥുൻ സാരംഗ്, അരുൺ ഉണ്ണി, സോനു ജോസഫ്, പി.ജെ. നിസാമുദ്ദീൻ, ഫസിൽ ഷെരീഫ് എന്നിവർ സംസാരിച്ചു



