
കൂടരഞ്ഞി:വനിതാ ശിശു വികസന വകുപ്പ് കൊടുവള്ളി അഡീഷണൽ ഐ സി ഡി എസ് കൂടരഞ്ഞിഗ്രാമ പഞ്ചായത്ത് തേൻകണം പദ്ധതി കൂടരഞ്ഞി പഞ്ചായത്ത് ഒന്നാം വാർഡ് മെമ്പറും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.എസ് രവീന്ദ്രൻ കാരാട്ടുപാറ അങ്കണവാടിയിൽ വെച്ച് പഞ്ചായത്ത് തല ഉദ്ഘടനം നിർവ്വഹിച്ചു.
സംമ്പുഷ്ട കേരളം പദ്ധതയുടെ ഭാഗമായി വനിതാ ശിശു വികസന വകുപ്പ് കേരള സംസ്ഥാന ഹോർട്ടികോർപ്പ്മായി ചേർന്ന് സംസ്ഥാനത്തെ അങ്കണവാടി കുട്ടികൾക്ക് തേൻ വിതരണം ചെയ്യുന്ന പദ്ധതി ആണ് തേൻകണം. രണ്ടു ഘട്ടമായാണ് ഈ പദ്ധതി നടപ്പാക്കുന്നത്. ആദ്യ ഘട്ടത്തിൽ 3 മാസത്തേക്ക് 300 ഗ്രാം തേൻ വീതമാണ് നൽകുന്നുത്. ശരാശരി ഒരു അങ്കണവാടിയില്‍ 15 കുട്ടികൾക്ക് എന്ന നിരക്കിൽ ചൊവ്വ,വെള്ളി ദിവസങ്ങളിൽ ഒരു കുട്ടിക്ക് 6 തുള്ളി തേൻ വീതം ആണ് നൽകുന്നത്.
കാരാട്ടുപാറ അങ്കണവാടിയില്‍ വെച്ച് നടന്ന ഉദഘാടന പരിപാടിയിൽ അങ്കണവാടി എ എൽ എം എസ് സി അംഗങ്ങളും, കുടുംബശ്രീ സിഡിഎസ് അംഗങ്ങൾ,കുട്ടികളുടെ രക്ഷിതാക്കൾ , അങ്കണവാടി വർക്കർ,ഹെൽപ്പർ എന്നിവർ പങ്കെടുത്തു.
കൂടരഞ്ഞി പഞ്ചായത്ത്ലേ 19 അങ്കണവാടികളിലും അതത് വാർഡ് മെമ്പർമരുടെയും എ എൽ എം എസ് സി അംഗങ്ളുടേയും അങ്കണവാടി വർക്കർ ഹെൽപ്പർ മാരുടെയും രക്ഷിതാക്കളുടെയും മറ്റു അംഗങ്ങളുടെയും നേതൃത്വത്തിൽ തേൻകണം പദ്ധതി ഉദ്ഘാടനം ചെയ്തു.



