
താമരശ്ശേരി ചുരത്തിലെ ആറാം വളവിൽ ടൂറിസ്റ്റ് ബസ്സ് യന്ത്ര തകരാറുമൂലം കുടുങ്ങി. ഗതാഗതം തടസ്സപ്പെട്ടു, ചെറിയ വാഹനങ്ങൾ മാത്രമേ കടന്നു പോകുകയുള്ളൂ, പുലർച്ചെ നാലുമണിക്കാണ് ബസ്സ് കുടുങ്ങിയത്, അടിവാരം മുതൽ ലക്കിടി വരെ വലിയ വാഹനങ്ങൾ കുടുങ്ങി കിടക്കുന്നു.
ബസ്സിന്റെ സെൻസർ തകരാറിൽ ആയതാണ് കാരണമെന്നാണ് അറിയാൻ സാധിച്ചത്.വലിയ വാഹനങ്ങൾ ഒഴികെയുള്ളവ വൺ-വെ ആയി കടന്ന് പോവുന്നുണ്ട്.
ബസ്സിലും മാറ്റും യാത്ര ചെയ്യുന്ന യാത്രക്കാർ ചുരത്തിൽ കുടുങ്ങി പ്രയാസം നേരിടുന്നുണ്ട്. മെക്കാനിക്ക് എത്തിയിട്ടും പ്രശ്നം പരിഹരിക്കാൻ സാധിച്ചിട്ടില്ല.കൽപറ്റയിൽ നിന്നും ക്രെയ്ൽ പുറപ്പെട്ടിട്ടുണ്ട്.ഹൈവേ പോലീസ് ഗതാഗതം നിയന്ത്രിച്ച് വരുന്നു



