
തിരുവമ്പാടി:മലയോര മേഖലയിൽ ഇന്ന് വൈകുന്നേരം ഉണ്ടായ ശക്തമായ ഇടിമിന്നലിനെ തുടർന്ന് വിവിധ ഇടങ്ങളിൽ വൈദ്യുതി ലൈനുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. കേടുപാടുകൾ പരിഹരിക്കുന്നതിനായി വിവിധ സ്ഥലങ്ങളിലുള്ള ട്രാൻസ്ഫോർമറുകൾ ഓഫ് ചെയ്ത നിലയിലാണുള്ളത്. കേടുപാടുകൾ കണ്ടെത്തി പരിഹരിക്കുന്നതുവരെ ലൈനുകൾ ഓഫായിരിക്കുമെന്നും ദ്രുതഗതിയിൽ പരിഹരിക്കാനുള്ള പ്രവർത്തികൾ നടന്നുകൊണ്ടിരിക്കുകയാണെന്നും ജനങ്ങൾ സഹകരിക്കണമെന്നും ഏതെങ്കിലും തരത്തിലുള്ള കേടുപാടുകൾ ശ്രദ്ധയിൽ പെടുന്നവർ കെ.എസ്.ഇ.ബി ഓഫിസിൽ അറിയിക്കണമെന്നും കെ.എസ്.ഇ.ബി അധികൃതർ അറിയിച്ചു.



