LOCAL NEWS

കുട്ടികളുടെ ആഗസ്മിക നിര്യാണം; ഇന്ന് ഉച്ചകഴിഞ്ഞ് 01 മണിമുതൽ 04 മണിവരെ കോടഞ്ചേരിയിൽ കട മുടക്കം

മന്ത്രി കെ കൃഷ്ണൻകുട്ടി ഇന്ന്  കോടഞ്ചേരിയിൽ

കോടഞ്ചേരി: കോടഞ്ചേരി അങ്ങാടിയിലെ മത്സ്യ വ്യാപാരിയായ  ബിജു ചന്ദ്രൻ കുന്നേലിന്റെ മക്കളായ നിധിൻ ബിജു, ഐവിൻ ബിജു എന്നീ കുട്ടികളുടെ  ആകസ്മിക നിര്യാണത്തിൽ അനുശോചിച്ചു കൊണ്ട് ഇന്ന് ഉച്ചക്ക് 01 മണി മുതൽ വൈകിട്ട് 04 മണിവരെ കോടഞ്ചേരിയിൽ വ്യാപാര സ്ഥാപനങ്ങൾ അടച്ചിടുമെന്ന്
കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കോടഞ്ചേരി യൂണിറ്റ് ഭാരവാഹികൾ അറിയിച്ചു.

കുട്ടികൾക്ക് അന്തിമോപചാരം അർപ്പിക്കാൻ  മന്ത്രി കെ കൃഷ്ണൻകുട്ടി എത്തും.
കോടഞ്ചേരി :ഷോക്കേറ്റ് മരിച്ച കുട്ടികൾക്ക് അന്തിമോപചാരം അർപ്പിക്കാൻ വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി പൊതു ദർശനത്തിന് വയ്ക്കുന്ന കോടഞ്ചേരി മരിയൻ തീർത്ഥാടന കേന്ദ്രത്തിൽ എത്തും.

കോഴിക്കോട് മെഡിക്കൽ കോളേജിലെ നടപടിക്രമങ്ങൾ പൂർത്തിയായി. കുട്ടികളുടെ മൃതദേഹങ്ങൾ ഉടൻതന്നെ അവിടെനിന്ന് പുറപ്പെടും.

എത്തുന്ന മുറയ്ക്ക് കോടഞ്ചേരി മരിയൻ തീർത്ഥാടന കേന്ദ്രത്തിൽ പൊതുദർശനത്തിന് വയ്ക്കും

തുടർന്ന് സംസ്കാര ശുശ്രൂഷകൾ കോടഞ്ചേരി മരിയൻ തീർത്ഥാടന കേന്ദ്രത്തിൽ നടക്കും

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com