
തിരുവമ്പാടി :മണിയറ മുഹമ്മദ് അനുസ്മരണ ദിനം ആചരിച്ചു. അനുസ്മരണ ദിനത്തോടനുബന്ധിച്ച് പാർട്ടി തിരുവമ്പാടി ലോക്കൽ കമ്മിറ്റി ഓഫീസിൽ പതാക ഉയർത്തലും, അനുസ്മരണയോഗവും നടന്നു. ലോക്കൽ കമ്മിറ്റി സെക്രട്ടറി സി.ഗണേഷ് ബാബു പതാക ഉയർത്തി. പാർട്ടി ഏരിയ കമ്മിറ്റി അംഗം ജോളി ജോസഫ് മണിയറ മുഹമ്മദിനെ അനുസ്മരിച്ചുകൊണ്ട് സംസാരിച്ചു. ഇ. ജനാർദ്ദനൻ സ്വാഗതമാശംസിച്ച യോഗത്തിൽ ജയപ്രസാദ് അധ്യക്ഷത വഹിച്ചു.



