LOCAL NEWS

നവകേരള സദസ്സ് നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ ജില്ലയില്‍ 91 കോടിയുടെ പദ്ധതികള്‍

തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ മൂന്ന് പദ്ധതികൾ

നവകേരള സദസ്സില്‍ ഉയര്‍ന്നുവന്ന വികസന പദ്ധതികള്‍ നടപ്പാക്കാന്‍ ജില്ലക്ക് 91 കോടി രൂപ അനുവദിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. 13 നിയമസഭാ മണ്ഡലങ്ങളില്‍ ഏഴ് കോടിയുടെ വീതം വികസന പദ്ധതികളാണ് നടപ്പാക്കുക. സംസ്ഥാനത്താകെ 982.01 കോടി രൂപയുടെ പദ്ധതികളാണ് നടപ്പാക്കുന്നത്. മുഖ്യമന്ത്രിയും മന്ത്രിമാരും 140 നിയമസഭാ മണ്ഡലങ്ങളിലും സഞ്ചരിച്ച് ജനങ്ങളുമായി സംവദിച്ചതില്‍ ഉരുത്തിരിഞ്ഞ നിര്‍ദേശങ്ങളാണ് വികസന പദ്ധതികളായി നടപ്പാക്കുന്നത്.

തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ മൂന്ന് പദ്ധതികളാണ് നടപ്പാക്കുക. അഞ്ച് കോടി രൂപ രൂപ ചെലവിട്ടുള്ള മണാശ്ശേരി-മുത്താലം-മുത്തേരി റോഡ് പ്രവൃത്തിയാണ് പ്രധാന പദ്ധതി. പെരുമ്പൂള-നായാടം പൊയില്‍ റോഡിന് ഒന്നര കോടി രൂപയും തോട്ടക്കടവില്‍ ആര്‍സിബി-എഫ്ആര്‍പി ഷട്ടറും സംരക്ഷണ ഭിത്തിയും നിര്‍മിക്കാന്‍ 50 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com