KOODARANCHILOCAL NEWS

ഡയബറ്റിക് ററ്റിനോപതി ക്യാമ്പ് നടത്തി

കൂടരഞ്ഞി ഗ്രാപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രവും, കോഴിക്കോട് ജില്ലാ സഞ്ചരിക്കുന്ന നേത്ര വിഭാഗവും സംയുക്തമായി പ്രമേഹ രോഗികൾക്കുള്ള നേത്ര പരിശോധനയും,ഡയബറ്റിക് റെറ്റിനോപതി രോഗ നിർണ്ണയവും നടത്തി.കൂടരഞ്ഞി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വെച്ച് നടത്തിയ ക്യാമ്പ് പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് ഉദ്ഘാടനം ചെയ്തു.

വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ജെറീനറോയ് അധ്യക്ഷത വഹിച്ച പരിപാടിയിൽ വാർഡ് മെമ്പർമാരായ ബിന്ദു ജയൻ,സീനബിജു,ബ്ലോക്ക് ഓപ്റ്റോമെട്രിക്സ് വിജീഷ്,സി.ഡി.എസ്‌ ചെയർപേഴ്സൺ സോളിജെയ്സൺ എന്നിവർ ആശംസ പറഞ്ഞു.കോഴിക്കോട് ജില്ലാ മൊബൈൽ ഓഫത്താൽമിക് യൂണിറ്റ് മേധാവി Dr.ചിത്ര പ്രമേഹ അനുബന്ധ നേത്ര രോഗങ്ങളും പരിഹാരവും” എന്ന വിഷയത്തെ കുറിച്ച് ക്ലാസ്സ് എടുത്തു. ജനപ്രതിനിധികൾ ആരോഗ്യ പ്രവർത്തകർ,ആശ പ്രവർത്തകർ എന്നിവർ ക്യാമ്പുമായി സഹകരിച്ചു.ചടങ്ങിൽ ഹെൽത്ത് ഇൻസ്‌പെക്ടർ ശ്രീ രാജീവൻ.സി സ്വാഗതവും മൂന്നാം വാർഡ് മെമ്പർ എൽസമ്മ ജോർജ് നന്ദിയും പറഞ്ഞു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com