KODANECHERYLOCAL NEWS

വിദ്യാർഥികൾക്കായി നിയമവബോധ ക്ലാസ്സ് നൽകി

കോടഞ്ചേരി:  വേളംകോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂളിൽ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശം അനുസരിച്ച്  ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾ അറിഞ്ഞിരിക്കേണ്ട നിയമവബോധ ക്ലാസ്സ് നൽകി.

കോടഞ്ചേരി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടറായ ജിതേഷ് എ എസ് വിദ്യാർഥികൾ അറിഞ്ഞിരിക്കേണ്ട ട്രാഫിക് നിയമങ്ങളും, മൊബൈൽ ഫോൺ പോലുള്ള ഡിവൈസുകൾ ഉപയോഗിക്കുമ്പോൾ ആവശ്യം അറിഞ്ഞിരിക്കേണ്ട കാര്യങ്ങളും  റാഗിംഗ് പോലുള്ള അനാവശ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടാൽ ഉണ്ടാകുന്ന ഭവിഷ്യത്തുകളും വിദ്യാർഥികളുമായി സംവദിച്ചു.
സിപിഒ ഷിനൂസ് എം പ്രോഗ്രാമിൽ സന്നിഹിതനായിരുന്നു.

സ്കൂൾ പ്രിൻസിപ്പൽ ബിബിൻ സെബാസ്റ്റ്യൻ സ്വാഗതമാശംസിച്ചു ചടങ്ങിൽ എൻഎസ്എസ് വളണ്ടിയർ ലീഡറായ കെവിൻ റോയ് ഏവർക്കും നന്ദി അറിയിച്ചു സംസാരിച്ചു.

എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ബിൻസി കെ ജെ, സൗഹൃദ ക്ലബ് കോ- ഓർഡിനേറ്റർ രാജി ജോസഫ്, സ്കൗട്ട് മാസ്റ്റർ ജിൻസ് ജോസ്, ഗൈഡ് ക്യാപ്റ്റൻ ഗ്ലാഡിസ് പി പോൾ, കമ്പ്യൂട്ടർ അധ്യാപകൻ റോഷൻ ചാക്കോ, മാനേജ്മെന്റ്  പ്രതിനിധി സി. സുധർമ്മ എസ് ഐ സി, അധ്യാപകർ അനധ്യാപകർ എന്നിവർ പ്രോഗ്രാമിന് നേതൃത്വം നൽകി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com