LOCAL NEWS

മിനി പിക്കപ്പ് നിയന്ത്രണം വിട്ടു മറിഞ്ഞു അപകടം

തിരുവമ്പാടി : കൂടരഞ്ഞി-പുന്നക്കൽ റോഡിൽ കരിങ്കുറ്റി കാരാട്ടുപാറയ്ക്ക് സമീപം മലയോര ഹൈവേയിൽ മിൽമയുടെ മിനി കൺടെയ്‌നർ പിക്കപ്പ് നിയന്ത്രണംവിട്ടു മറിഞ്ഞു രണ്ടു പേർക്ക് പരിക്ക്. സാരമായി പരിക്കേറ്റ ഡ്രൈവർ ഓമശ്ശേരി മുടൂര് സ്വദേശി ശിവദാസനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കൂടെയാത്ര ചെയ്തിരുന്ന യുവാവിന് നേരിയ പരിക്കുണ്ട്. ബുധനാഴ്ച പകൽ 11 മണിയോടെയാണ് അപകടം. കൂടരഞ്ഞി ഭാഗത്തുനിന്ന്‌ പുന്നക്കലിലേക്ക് പാലുമായി പോകുകയായിരുന്ന വാഹനം നിയന്ത്രണം വിട്ടു സംരക്ഷണ ഭിത്തി തകർത്ത് താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. സ്വകാര്യ വ്യക്തിയുടെ വയലിലേക്കാണ് വണ്ടി തലകീഴായി മറിഞ്ഞത്. മലയോര ഹൈവേ കോടഞ്ചേരി-കക്കാടംപൊയിൽ റീച്ച് യാഥാർഥ്യമായതോടെ ഈ റൂട്ടിൽ അപകടം ആവർത്തിക്കുകയാണ്. റോഡ് വികസിപ്പിച്ചതോടെ വാഹനങ്ങളുടെ അതിവേഗമാണ് പലപ്പോഴും അപകടം ക്ഷണിച്ചുവരുത്തുന്നത്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com