KARASSERYLOCAL NEWS

ജമാഅത്തെ ഇസ്‌ലാമി വനിത ഈദ് സുഹൃദ് സംഗമം

മുക്കം: ജമാഅത്തെ ഇസ്‌ലാമി കോഴിക്കോട് ജില്ല വനിത വിഭാഗം  ഈദ് സുഹൃദ് സംഗമം സംഘടിപ്പിച്ചു. കാരശ്ശേരി തണൽ സാംസ്കാരിക കേന്ദ്രത്തിൽ നടന്ന ചടങ്ങ് ജമാഅത്തെ ഇസ്‌ലാമി ദേശീയ സെക്രട്ടറി എ  റഹ്മത്തുന്നിസ  ഉദ്ഘാടനം ചെയ്തു.
അടിമ സ്ത്രീയായിരുന്ന ഹാജറിൻ്റെ ആത്മസമർപ്പണ വിജയം ആഗോള നാഗരികതയായി മക്കയിൽ ആഘോഷിക്കപ്പെടുമ്പോൾ താനാരാണെന്ന് തിരിച്ചറിഞ്ഞ മനുഷ്യൻ തന്റെ ഉള്ളിലെ മാനവികതയും സാഹോദര്യബോധവും ഉൾക്കൊണ്ട് സമ്മേളിക്കുമ്പോഴാണ് ജീവിതം സാർഥകമാകുന്നതെന്ന് അവർ പറഞ്ഞു.

കോഴിക്കോട് ജില്ല വനിത വിഭാഗം പ്രസിഡൻറ് എൻ സി സുഹറ എൻ സി അധ്യക്ഷത വഹിച്ചു .
കാരശ്ശേരി പഞ്ചായത്ത് പ്രസിഡണ്ട് സുനിതാ രാജൻ ,കാരശ്ശേരി പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശാന്ത ദേവി മൂത്തേടം ,കൊടിയത്തൂർ പഞ്ചായത്ത്  വാർഡ് മെമ്പർ സീനത്ത്,പ്ലസന്റ് ഇംഗ്ലീഷ് സ്കൂൾ പ്രിൻസിപ്പൽ സഫിയ  , ഓമശ്ശേരി പഞ്ചായത്ത് മുൻ പ്രസിഡണ്ട് കോമളവല്ലി, സോഷ്യൽ വർക്കർ റംല, കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത്  മെമ്പർ സുഹറ വെള്ളങ്ങോട്ട് ,ഓമശ്ശേരി വനിത ബാങ്ക് ഡയറക്ടർ ധനലക്ഷ്മി, ആകാശവാണി റേഡിയോ ആർട്ടിസ്റ്റ് മൈമൂന വി എ മാവൂർ ,മുക്കം  പാലിയേറ്റീവ് യൂണിറ്റ് നേഴ്സ് റസീന,  കരുവൻപൊയിൽ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക ആയിഷ, വെൽഫെയർ പാർട്ടി തിരുവമ്പാടി മണ്ഡലം സെക്രട്ടറി ഇ എൻ നദീറ  ആശംസകൾ നേർന്നു .

തനിമ കലാസാംസ്കാരിക വേദി പ്രവർത്തകരായ ബേബി സുമതി ചേന്നമംഗല്ലൂർ, സുഭാഷിണി മുത്താപ്പുമ്മൽ, രമണി കള്ളൻതോട് എന്നിവർ ഗാനമാലപിച്ചു. ലൈല മുക്കം, ഫിൽസി എം എ,ശഹീദ കീലത്ത് , ബുഷറ, നിഷാത്ത് ആനയംകുന്ന് , ആത്തിഖ മുക്കം എന്നിവർ നേതൃത്വം നൽകി.

ജമാഅത്തെ ഇസ്‌ലാമി കോഴിക്കോട് ജില്ല വനിതാ വിഭാഗം സെക്രട്ടറി ഇ എൻ നസീറ സ്വാഗതവും വൈസ് പ്രസിഡൻ്റ് സുലൈഖ പുത്തൂർ നന്ദിയും പറഞ്ഞു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com