LOCAL NEWS

മലയോര പ്രദേശങ്ങളില്‍ പണിമുടക്ക് പൂര്‍ണ്ണം.

തിരുവമ്പാടി:വിവിധ ട്രേഡ് യൂണിയനുകള്‍ പ്രഖ്യാപിച്ച ദേശീയ പണിമുടക്ക് മലയോരഗ്രാമങ്ങളെയും നിശ്ചലമാക്കി. തിരുവമ്പാടി, പുല്ലൂരാംപാറ, പള്ളിപ്പടി, ആനക്കാംപൊയില്‍ തുടങ്ങിയ പ്രദേശങ്ങളില്‍ ചുരുക്കം ഇരുചക്രവാഹനങ്ങളും, കാറുകളുമല്ലാതെ വാഹനങ്ങളൊന്നും സഞ്ചരിക്കുന്നില്ല. കെ.എസ്.ആര്‍.ടി.സി ബസുകളും സര്‍വ്വീസ് നടത്തുന്നില്ല.
വ്യാപാരികളും പൂര്‍ണ്ണമായും പണിമുടക്കിനോട് സഹകരിച്ചിട്ടുണ്ട്. പുല്ലൂരാംപാറയിലെയും സമീപ പ്രദേശങ്ങളായ പള്ളിപ്പടി, പൊന്നാങ്കയം, ഇലന്തുകടവിലെയും എല്ലാ വ്യാപാരസ്ഥാപനങ്ങളും അടഞ്ഞാണ് കാണപ്പെടുന്നത്.
ലാബ്, ഹോസ്പിറ്റലുകള്‍ എന്നിവ ഈ പ്രദേശങ്ങളിലെല്ലാം പ്രവര്‍ത്തിക്കുന്നുണ്ട്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com