
മുക്കം:മുക്കം സർവീസ് സഹകരണ ബാങ്ക് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടെ നേതൃത്വത്തിൽ 2004-2005 സാമ്പത്തിക വർഷത്തിൽ നാല് കോടിവരുമാനവർദ്ധനവിലൂടെ പ്രവർത്തന ലാഭം കൈവരിച്ചതിന്റെ ഭാഗമായി ഈ നേട്ടം സാധ്യമാക്കാൻ സമർപ്പിതമായി പ്രവർത്തിച്ച ജീവനക്കാരെയും റിക്കവറി സെൽ അംഗങ്ങളെയും കഴിഞ്ഞ സാമ്പത്തിക വർഷം സമഗ്ര വിഭാഗങ്ങളിൽ മികച്ച മുന്നേറ്റം കൈവരിച്ച വെണ്ണക്കോട് ബ്രാഞ്ചിനെയും പലിശ വരുമാനത്തിൽ മികച്ച മുന്നേറ്റം കാഴ്ചവെച്ച മണാശ്ശേരി ബ്രാഞ്ചിനെയും ഏറ്റവും കൂടുതൽ നിക്ഷേപം കൈവരിച്ച ജീവനക്കാരെയും കൂടാതെ കേരള ബാങ്ക് ക്ലർക്ക് കാഷ്യർ പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച ജീവനക്കാരെയും ആദരിക്കുന്ന ചടങ്ങ് സംഘടിപ്പിച്ചു.ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് ആഗസ്റ്റ് രണ്ടിന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് നടന്ന പരിപാടി കോഴിക്കോട് അസിസ്റ്റൻറ് രജിസ്ട്രാർ ജനറൽ ബിജി എസ് ആർ ഉദ്ഘാടനം ചെയ്തു.അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കൺവീനർ കെടി ബിനു അധ്യക്ഷത വഹിച്ചു.ചടങ്ങിൽ യൂണിറ്റ് ഇൻസ്പെക്ടർ കെ സതീഷ് കുമാർ സ്പെഷ്യൽ സെയിൽ ഓഫീസർ റാഷിദ് സി കെ ഓഡിറ്റർ പ്രതീഷ് ബാബു എന്നിവർ പങ്കെടുത്തു പരിപാടിയോടനുബന്ധിച്ച് മുൻകാല ജീവനക്കാരി ലക്ഷ്മി പി എ പൊന്നാട അണിയിച്ച് ആദരിച്ചു ബാങ്ക് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി മെമ്പർ ദീപു പ്രേംനാഥ് കെ ടി ശ്രീധരൻ സെക്രട്ടറി ഇൻ ചാർജ് മുൻ ബാങ്ക് സെക്രട്ടറി പി പി പങ്കജാക്ഷൻ മുഹമ്മദ് കുട്ടി സുമേഷ് കുമാർ ആശ എസ് ആനന്ദൻ റെനീഷ് കുമാർ ധന്യ കെ ശിവദാസൻ എം എന്നിവർ സംസാരിച്ചു.


